ശ്രീപോര്‍ക്കലി: മാതമംഗലത്ത് ചരക്കിറക്കല്‍ തടഞ്ഞ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ അറസ്റ്റില്‍
മാതമംഗലം: ശ്രീപോർക്കലി സ്റ്റീൽസിൽ ചുമട്ട് തൊഴിലാളികളുടെ തൊഴിൽ നിഷേധിച്ച് സ്വന്തം ആൾക്കാരെ വച്ച് ലോഡിറക്കാനുള്ള നീക്കം ചുമട്ട് തൊഴിലാളികൾ തടഞ്ഞു.
മാതമംഗലത്തെ ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച് സ്വന്തം ആളുകളെ വെച്ച് ചരക്കിറക്കാനുള്ള നീക്കമാണ് തൊഴിലാളികള്‍ തടഞ്ഞത്.
പോലീസ് തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌ത് നീക്കിയതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ തൊഴിലാളികള്‍ ചരക്കിറക്കി.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മാതമംഗലത്ത് പരിയാരം, പഴയങ്ങാടി, പെരിങ്ങോം സ്‌റ്റേഷനുകളിലെ പോലീസുകാര്‍ കാവലുണ്ട്.
