ശ്രീരാമനവമിയും ഹനുമാന്‍ ജയന്തിയും ഏപ്രില്‍ 6 മുതല്‍ 12 വരെ


കണ്ണൂര്‍ :ശ്രീ ഹനുമാന്‍ ദേവസ്ഥാനമായ സന്മാര്‍ഗ്ഗ ദര്‍ശന സഹോദര ആശ്രമത്തില്‍ ശ്രീരാമനവമിയും ഹനുമല്‍ ജയന്തിയും ഏപ്രില്‍ 6 മുതല്‍ 12 വരെ ആഘോഷിക്കും.
ഏപ്രില്‍ 6ന് രാവിലെ 8മണിക്ക് നടക്കുന്ന ഗുരുപാദപൂജ യോടുകൂടി മഹോത്സവ യജ്ഞങ്ങള്‍ക്ക് തുടക്കം കുറിക്കും.
ഈ ദിവസങ്ങളില്‍ സന്ധ്യയ്ക്ക് വിശേഷാല്‍ പൂജ, വിവിധ ഭക്തസംഘങ്ങളുടെ ഭജന എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഏപ്രില്‍ 12ന് ശനിയാഴ്ച രാവിലെ 6 മണിക്ക് പൂജാദി കര്‍മ്മങ്ങള്‍ ആരംഭിക്കും.

8മണിക്ക് നാരായണീയ പാരായണം.
സന്ധ്യക്ക് 6മണിക്ക് പൂജ, സമൂഹനാമജപം, ഭജന തുടര്‍ന്ന് മംഗളാരതിയോടുകൂടി മഹോത്സവയജ്ഞ ങ്ങള്‍ സമാപിക്കും.

