ലഹരിക്കെതിരെ വഖഫ് ബോര്‍ഡ്

കാസർഗോഡ്: ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികളുമായി വയഫ് ബോർഡ്.

സംസ്ഥാനത്ത് കൗമാര പ്രായക്കാരിലും വിദ്യാർത്ഥികളിലും വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപഭോഗവും അതിൻ്റെ ഭാഗമായുള്ള അക്രമ വാസനകളും ആശങ്ക ഉളവാക്കുന്നതും പല കുടുംബങ്ങളിലെയും കുട്ടികളും യുവാക്കളും ലഹരിക്ക് അടിമപ്പെടുകയും ക്യാരിയർമാരായി മാറുകയും കൂട്ടം ചേർന്ന് അക്രമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലഹരിക്കെതിരായി വിപുലമായ ക്യാമ്പയിൻ ആരംഭിക്കുവാൻ തീരുമാനിച്ചത്.

എല്ലാ മഹല്ല്/ജമാഅത്ത്/മദ്രസ്സ കമ്മിറ്റികളും ലഹരിക്കെതിരായി വിപുലമായ പ്രചരണ പരിപാടികളും ബോധവത്ക്കരണ പരിപാടികളും എക്സൈസ് വകുപ്പിൻ്റെ സഹായത്തോടെ നടത്തണമെന്നും, മയക്കുമരുന്ന് വിതരണക്കാരേയും പ്രചരിപ്പിക്കുന്നവരേയും സംബന്ധിച്ച വിവരങ്ങൾ അടുത്തുള്ള എക്സൈസ്/പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിൽ ജാഗ്രത പാലിക്കണമെന്നും എല്ലാ മഹല്ല്/ ജമാഅത്ത്/ മദ്രസ്സ ഭാരവാഹികളോടും വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.