മണല്‍ക്കടത്ത് പ്രതിയെ പിടികൂടാനെത്തിയ എസ് ഐക്കെതിരെ അക്രമം- ആറുപേര്‍ക്കെതിരെ കേസ് .

ഇരിട്ടി: മണല്‍ക്കടത്ത് പിടിക്കാനെത്തിയ എസ് ഐ ക്ക് നേരെ അക്രമം, ആറു പേര്‍ക്കെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. പാലപ്പുഴ കൂടലാട്‌വെച്ച് പിക്കക്ക് ജീപ്പില്‍ കടത്തുകയായിരുന്ന മണല്‍ മുഴക്കുന്ന് എസ് ഐയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു.

ഇതില്‍ െ്രെഡവര്‍ ധനേഷ് പിടിയിലാവുകയും സഹായി ലത്തീഫ് രക്ഷപ്പെടുകയും ചെയ്തു.

തുടര്‍ന്ന് ഇയാളെ പിടികൂടാനായി കൂടലാട് എത്തിയപ്പോഴായിരുന്നു ആറംഗ സംഘത്തിന്റെ അക്രമം.

ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്