സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് തൂങ്ങിമരിച്ചു.

പരിയാരം: സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് തൂങ്ങിമരിച്ചു.

ഇന്ന് രാവിലെ 9 ന് അരിപ്പാമ്പ്ര പറയന്‍കുളത്താണ് സംഭവം.

അരിപ്പാമ്പ്ര പറയന്‍കുളത്തെ സുഭാഷാണ്(30) രാവിലെ പത്തോടെ വീട്ടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്.

സുഹൃത്ത് പ്രിയേഷുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഭാഷ് കത്തികൊണ്ട് കുത്തുകയായിരുന്നു.

പരിക്കേറ്റ പ്രിയേഷിനെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രിയേഷ് മരിച്ചിരിക്കാമെന്ന ഭയത്തിലാണ് സുഭാഷ് തുങ്ങിമരിച്ചത്.

പരേതനായ നാരായണന്‍ ലക്ഷ്മി- ദമ്പതികളുടെ മകനാണ് സുഭാഷ്.