അനധികൃത ചെങ്കല്‍ഖനനം തുടരാന്‍ അനുവദിക്കില്ല, അടിയന്തിര ഉന്നതതലയോഗം നാളെ-

തളിപ്പറമ്പ്: അനധികൃത ചെങ്കല്‍ഖനനം, ഉന്നതതല അടിയന്തിര യോഗം നാളെ.

ചപ്പാരപ്പടവ്, ചെങ്ങളായി പഞ്ചായത്തുകളിലെ തളിപ്പറമ്പ് റവനു ഡിവിഷന് കീഴിലെ കൂവേരി, ചുഴലി വില്ലേജുകളുടെ പരിധികളില്‍

വരുന്ന മാവിലാംപാറ, കുളത്തൂര്‍, ബാലേശുഗിരി എന്നീ പ്രദേശങ്ങളില്‍ നടന്നുവരുന്ന അനധികൃത ചെങ്കല്‍ഖനനം നടത്തുന്നത്

തടയുന്നതിന്റെ ഭാഗമായിട്ടാണ് തളിപ്പറമ്പ് ആര്‍.ഡി.ഒ യോഗം വിളിച്ചിരിക്കുന്നത്. ഖനനം തടയണമെന്നാവശ്യപ്പെട്ട് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബാലേശുഗിരി ആക്ഷന്‍ കമ്മറ്റി

ചെയര്‍മാന്‍, പ്രദേശവാസികള്‍ എന്നിവര്‍ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് പ്രസ്തുത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കളക്ടര്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

വീണ്ടും ഖനനം നടക്കുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ആര്‍.ഡി.ഒ, തളിപ്പറമ്പ് തഹസില്‍ദാര്‍, ജില്ലാ ജിയോളജിസ്റ്റ് എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ അനധികൃതമായി ഖനനം

ചെയ്ത കല്ലുകള്‍ കൊണ്ടുപോയിരുന്ന 10 ലോറികളും, 2 ജെ.സി.ബികളും മൊത്തം പിടിച്ചെടുത്തിരുന്നു.

ഈ സാഹചര്യത്തില്‍ ജൈവ വൈവിധ്യവും, പ്രകൃതി മനോഹാരിതയും നിലനില്‍ക്കുന്ന പ്രദേശത്തിന്റെ സംതുലനാവസ്ഥയെ തന്നെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

അനധികൃത ഖനനം നിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാണ്

നാളെ രാവിലെ 11 മണിക്ക് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തുര യോഗം നടക്കുന്നത്.

ജില്ലാ ജിയോളജിസ്റ്റ്, തളിപ്പറമ്പ് തഹസില്‍ദാര്‍, തളിപ്പറമ്പ് ഡിവൈ.എസ്.പി, തഹസില്‍ദാര്‍(ഭൂരേഖ), ചപ്പാരപ്പടവ്, ചെങ്ങളായി

പഞ്ചായത്ത് പ്രസിഡന്റുമാര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍ പോലീസ് ചുഴലി,കൂവേരി വില്ലേജ് ഓഫീസര്‍മാര്‍, ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ എ.എന്‍.വിനോദ്,

തളിപ്പറമ്പ്, ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, ചെങ്കല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.