ക്രിസ്ത്യനികള്‍ക്കെതിരെ ആക്രമണം-പ്രധാനമന്ത്രി ഇടപെടണം: കേരള കോണ്‍ഗ്രസ് (ബി)

തളിപ്പറമ്പ്: രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ പ്രധാനമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി.

മതംമാറ്റല്‍ അടിസ്ഥാനമില്ലാത്ത കെട്ടുകഥയാണെന്ന് കണക്കുകള്‍ വിളിച്ചു പറയുന്നു.

1971 ലെ കണക്കനുസരിച്ച് 2.53 ശതമാനമായിരുന്നു ക്രിസ്ത്യാനികള്‍. ഇപ്പോഴത് കേവലം 2.03 ശതമാനമായി കുറഞ്ഞു.

ക്രിസ്ത്യാനികള്‍ ഈ രാജ്യത്ത് ജനിച്ച ഭാരത മാതാവിന്റെ മക്കളാണ്. കഴിഞ്ഞ 2000 വര്‍ഷമായി രാജ്യത്തോട് ചേര്‍ന്നു നില്കുന്നവരാണെന്നും ജോസ് ചെമ്പേരി പ്രസ്താവനയില്‍ പറഞ്ഞു.

നാളിതു വരെ ഇവര്‍ വിധ്്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. രാജ്യത്താകമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചും, ആതുരാലയങ്ങള്‍ സ്ഥാപിച്ചും രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

അന്തരിച്ച വാജ്‌പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഇത്തരം ദുരനുഭങ്ങള്‍ ഉണ്ടായിട്ടില്ല. ഇന്ന് സ്ഥിതി വിപരീതമാണ്.

പ്രധാനമന്ത്രി മാര്‍പ്പാപ്പയെ ക്ഷണിച്ചതും, ശ്രീധരന്‍ പിള്ള മതമേധാവികളെ ക്കണ്ട് സൗഹൃദം പുതുക്കുന്നതും പ്രശ്‌നത്തിന് പരിഹാരമല്ലെന്നും,

ആക്രമണങ്ങള്‍ അവസാനിപ്പിച്ച് ഭാരതം ലോകത്തിനു മുന്‍പില്‍ ഉയര്‍ത്തിക്കാട്ടിയ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.