ചാച്ചാജി വാര്‍ഡ് കയ്യേറിയുള്ള നിര്‍മ്മാണം നിര്‍ത്താന്‍ കളക്ടറുടെ ഉത്തരവ്

പരിയാരം: ചാച്ചാജി വാര്‍ഡ് പൊളിക്കുന്നതിന് ജില്ലാ കളക്ടറുടെ വിലക്ക്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വാര്‍ഡ് കയ്യേറി ബാങ്കിഗ് സ്ഥാപനം നടത്താനുള്ള സി.പി.എം സൊസൈറ്റിയുടെ ശ്രമമാണ് അടുത്ത ആശുപത്രി മാനേജിംഗ് കമ്മറ്റി യോഗം ചേരുന്നതുവരെ എച്ച്.എം.സി ചെയര്‍മാന്‍ കൂടിയായ കണ്ണൂര്‍ ജില്ലാ കളക്ടര്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയത്.

1960 ല്‍ സ്വാതന്ത്ര്യ സമരസേനാനി കേരളഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പന്‍ നിര്‍മ്മിച്ചു നല്‍കിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മ്മക്കായി പണിത ചാച്ചാജി വാര്‍ഡാണ് സി.പി.എം സൊസൈറ്റിയായ പാംകോസ് അനുമതിയില്ലാതെ കയ്യേറിയത്.

എച്ച്.എം.സി അംഗവും ഡി.സി.സി ജന.സെക്രട്ടെറിയുമായ അഡ്വ.രാജീവന്‍ കപ്പച്ചേരിയുടെ നേതൃത്വത്തില്‍ ഇതിനെതിരെ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് കളക്ടറുടെ അടിയന്തിര ഉത്തരവ് ലഭിച്ചത്.

എതിര്‍പ്പിനിടയിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ കാവലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു.