ചെറുതല്ല ചെറുതാഴത്തോണം ഓണം വിപണനമേള ആരംഭിച്ചു.
പിലാത്തറ: ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്ക് പിലാത്തറ ദേശീയ പാതയോരത്തുള്ള അഗ്രിമാര്‍ട്ടില്‍ സെപ്തംബര്‍ 14 വരെ നടത്തുന്ന ഓണം വിപണനമേള ആരംഭിച്ചു.
കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തയുടെ ജില്ല തല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
എം.വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
ജോ.രജിസ്ട്രാര്‍ വി.രാമകൃഷ്ണന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. കെ.പി.പ്രമോദന്‍, എം.ശ്രീധരന്‍, എ.വി.രവീന്ദ്രന്‍, പി.വി.ഉമേഷ്, ആര്‍.പ്രദീപ് കുമാര്‍, കെ.പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബേങ്ക് പ്രസിഡന്റ് അഡ്വ. കെ. പ്രമോദ് സ്വാഗതവും സെക്രട്ടറി ഇ.പി.അനില്‍ നന്ദിയും പറഞ്ഞു.
കര്‍ഷകര്‍ക്ക് പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള സൗകര്യവും കൈത്തറി, ഖാദി വസ്ത്രങ്ങള്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഗ്രാമീണ മേഖലയിലെ ഉല്‍പ്പാദകരെ പ്രോത്സാഹിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ ഒരു കേന്ദ്രത്തില്‍ നിന്ന് വാങ്ങുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുകയുമാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
ചെറുതാഴം കുരുമുളക് കമ്പനിയുടെയും, ചെറുതാഴം മില്‍ക്കിന്റെയും ഉല്‍പ്പനങ്ങളും വിപണന മേളയില്‍ ലഭ്യമാണ്.
കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണക്കിറ്റും ഇവിടെ നിന്ന് ലഭിക്കും. രാവിലെ 9 മുതല്‍ രാത്രി എട്ടുവരെ സ്റ്റാളുകള്‍ പ്രവൃത്തിക്കും.