കുത്തേറ്റുമരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരു കോടിരൂപ നഷ്ടപരിഹാരം നല്‍കണം-ഡോക്ടര്‍മാര്‍ സമരം തുടരുമെന്ന് ഐ.എം.എ.-
കണ്ണൂര്‍: കുത്തേറ്റുമരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരു കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഐ.എം.എ.
സര്‍ക്കാര്‍ ആശുപത്രിയില്‍ കൃത്യനിര്‍വ്വഹണത്തിനിടയില്‍ ഡോ.വന്ദന ദാസിനെ നിഷ്ഠൂരമായി കുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന
സമരം തുടരുവാനും അടിയന്തര ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായി ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹുവും ജന.സെക്രട്ടറി ഡോ.ജോസഫ് ബനവനും അറിയിച്ചു.
താഴെ പറയുന്ന കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പുതിയ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവരിക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക,
ആശുപത്രി ആക്രമണങ്ങളില്‍ ഒരു മണിക്കൂറിനകം എഫ്.ഐ.ആര്‍ രേഖപ്പെടുത്തുക, ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുക,
ഒരു കൊല്ലത്തിനകം ശിക്ഷാവിധി പ്രഖ്യാപിക്കുക, പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തില്‍ കുറ്റവിചാരണ നടത്തുക,
വീഴ്ച വരുത്തുന്ന പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ശിക്ഷാ കാലയളവിലും പിഴയിലും വര്‍ദ്ധനവ് ഉണ്ടാക്കുക,
ഈ ആവശ്യങ്ങള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വളരെ നേരത്തെ തന്നെ ശക്തമായി മുന്നോട്ട് വെച്ചതാണെഹ്കിലും നടപടികള്‍ ഉണ്ടായില്ല.
സെക്രട്ടേറിയറ്റിന് മുമ്പിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുവാനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചു.
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുവാന്‍ പൗര പ്രമുഖരോടും പൊതുജനങ്ങളോടും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഡോക്ടറുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയ പോലീസ് ഉദ്യോസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.