അഡ്വ.മാത്യു പൈകടയുടെ(നോബിള്‍-67)സംസ്‌ക്കാരം മെയ്-12 ന് വെള്ളിയാഴ്ച്ച-വൈകുന്നേരം 3.30ന്-
തളിപ്പറമ്പ്: ഇന്ന് ഉച്ചക്ക് നിര്യാതനായ അഡ്വ.മാത്യു പൈകടയുടെ സംസ്‌ക്കാരം വെള്ളിയാഴ്ച്ച(മെയ്-12)വൈകുന്നേരം 3.30 ന് തളിപ്പറമ്പ് പുഷ്പഗിരയിലെ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയില്‍ നടക്കും.
തളിപ്പറമ്പിലെ മെറീന ഷോപ്പിംഗ് സെന്റര്‍ ഉടമയായ പുഷ്പഗിരിയിലെ അഡ്വ.മാത്യു പൈകട(നോബില്‍-67) ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ചികില്‍സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
ഭൗതികശരീരം നാളെ (വ്യാഴം)പുഷ്പഗിരിയിലുള്ള തറവാട്ടു ഭവനത്തിലും മറ്റന്നാള്‍ (വെള്ളി) പുഷ്പഗിരി നെല്ലിപ്പറമ്പ് റോഡിലുള്ള ഭവനത്തിലും പൊതുദര്‍ശനത്തിനു വെക്കുന്നതാണ്.
തളിപ്പറമ്പിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി പരേതനായ പൈകട ചാണ്ടി(കുട്ടപ്പന്‍)- അന്നമ്മ പൈകട ദമ്പതികളുടെ മകനാണ്.
മൃതസംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ന് സ്വഭവനത്തില്‍ നിന്ന് ആരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിന്റെ പുഷ്പഗിരിയിലുള്ള സിമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്.
ഭാര്യ: ജൂലി ആലുവ മേലേത്തു കുടുംബാഗം.
മക്കള്‍: അലക്‌സ് മാത്യു (ആസ്‌ത്രേലിയ), അരുണ്‍ മാത്യു (ദുബായ്).
മരുമക്കള്‍: വരദ (പത്തനംതിട്ട), അപര്‍ണ്ണ (കോഴിക്കോട്).
സഹോദരന്‍: ജോസഫ് പൈകട(സിബി-ട്രഷറര്‍, കേരളാ സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, പ്രസിഡന്റ് റോട്ടറി ക്ലബ് തളിപ്പറമ്പ്).
