പുരവഞ്ചി കത്തിനശിച്ചു.

 

കണ്ണൂര്‍: കണ്ണൂരിലെ വിനോദ സഞ്ചാരികളെ ഞെട്ടിച്ചു ഓളപരപ്പില്‍ ഒഴുകി നടന്നിരുന്ന ആഡംബര ബോട്ട് പുഴയില്‍ കത്തിയമര്‍ന്നു.

മയ്യില്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടാമ്പള്ളി പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ ഹൗസ് ബോട്ട് കത്തി അമര്‍ന്നത്.

ബുധനാഴ്ച്ച വൈകുന്നേരം ആണ് സംഭവം. കാട്ടാമ്പള്ളി പുഴയോരത്ത് നിര്‍ത്തിയിട്ടിരുന്ന കൈരളി ഹൈറിറ്റേജ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് കത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ എസ്.ഐ.പ്രശോഭും സംഘവും സ്ഥലത്തെത്തി.

കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീ കെടുത്തിയത്.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു.