എസ് ടി യു മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി റംസാന്‍ കിറ്റ് വിതരണവും ഐ ഡി വിതരണവും സംഘടിപ്പിച്ചു
മാട്ടൂല്‍: എസ് ടി യു മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി നുറ്റി അമ്പതോളം വരുന്ന മോട്ടോര്‍ തൊഴിലാളികള്‍ക്ക് റംസാന്‍ കിറ്റ് വിതരണവും ഐ ഡി വിതരണവും സംഘടിപ്പിച്ചു.
മാട്ടൂല്‍ സെന്‍ട്രല്‍ എം യു പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് എസ് ടി യു മോട്ടോര്‍ മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ.വി.സക്കരിയയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് നസീര്‍ ബി.മാട്ടൂല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഖാജാ റഹ്‌മാന്‍ ദാരിമി ലക്ഷദ്വീപ് പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് യൂണിയനില്‍ പുതുതായി അംഗത്വമെടുത്തവര്‍ക്ക് എസ് ടി യു മോട്ടോര്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ.പി.ഇബ്രാഹിം ഐ ഡി കാര്‍ഡ് വിതരണം നടത്തി.
മാട്ടൂല്‍ പഞ്ചായത്ത് ജന.സെക്രട്ടറി ഇ.അബ്ദുള്‍ റാസിഖ്, കെ.വി.മുഹമ്മദലി, ടി.എം.വി. സജ്ജാദ് എന്നിവര്‍ സംസാരിച്ചു.
