ക്ഷേത്രകലാ അക്കാദമി ചെയര്മാന് ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന് പിലാത്തറ പ്രസ്ക്ലബ്ബില്‍ സ്വീകരണം പപ്പന് കുഞ്ഞിമംഗലം പൊന്നാടയണിയിച്ചു.
പിലാത്തറ: പിലാത്തറ പ്രസ്ക്ലബ്ബ് നല്‍കതിയ സ്വീകരണം മറക്കാനാവാത്ത ഒന്നായി ഓര്‍മ്മയില്‍ സൂക്ഷിക്കുമെന്ന് കേരളാ ക്ഷേത്ര കലാ അക്കാദമി ചെയര്മാന് ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്.
ചെയര്‍മാനായി ചുമതലയേറ്റ ശേഷം ആദ്യമായി പിലാത്തറ പ്രസ്ക്ലബ്ബില്‍ എത്തിയ അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ചു.
സ്വീകരണ പരിപാടിയില്‍ കെ.പി.അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രസ്കബ്ബ് ട്രഷററുമായ പപ്പന് കുഞ്ഞിമംഗലം പൊന്നാടയണിയിച്ചു.
പ്രസ്ക്ലബ്ബ് സെക്രട്ടെറി ഒ.കെ.നാരായണന് നമ്പൂതിരി, ജയരാജ് മാതമംഗലം,
കെ.പി.ഷനില്‍, ഭാസ്ക്കരന്‍ വെള്ളൂര്‍, പ്രണവ് പെരുവാമ്പ, ദിനേശന് മറവന്‍സ്, ടി.ബാബു പഴയങ്ങാടി, സിദ്ധാര്‍ത്ഥ് വടക്കന്‍, കൃഷ്ണന് നടുവലത്ത് എന്നിവര്‍ പ്രസംഗിച്ചു.
