ഹാപ്പിനെസ്സ് ചലച്ചിത്ര മേള: സുഹാസിനി മണിരത്‌നം ഉദ്ഘാടനം ചെയ്യും

ഹാപ്പിനെസ്സ് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 10 മണിക്ക് ക്ലാസ്സിക് തീയറ്ററില്‍ പ്രശസ്ത സിനിമാതാരം സുഹാസിനി മണിരത്‌നം ഉദ്ഘാടനം ചെയ്യും.

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.

ഉദ്ഘാടന ചിത്രമായി കെന്‍ ലോച്ചിന്റെ ദ ഓള്‍ഡ് ഓക്ക് പ്രദര്‍ശിപ്പിക്കും. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ 31 സിനിമകളാണ് പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തത്.

ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പിലെ ആലിങ്കീല്‍, ക്ലാസ്സിക് തിയേറ്ററുകളിലാണ് ചലച്ചിത്രോത്സവം നടക്കുക.

മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, ടൂറിംഗ് ടാകീസ് പര്യടനം കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും.

14-ന് കൂനം ഗ്രാമീണ വായനശാല, കാഞ്ഞിരങ്ങാട് വിദ്യാപോഷിണി ഗ്രന്ഥാലയം,

15ന് സര്‍ സയ്യിദ് കോളേജ്, സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട്, ചവനപ്പുഴ ഇ എം എസ് ഗ്രന്ഥാലയം, വെള്ളാവ് സാംസ്‌കാരിക വായനശാല,

16ന് സ്റ്റെംസ് കോളേജ്, കീഴാറ്റൂര്‍ പബ്ലിക് ലൈബ്രറി, കുറ്റിക്കോല്‍ യുവജന വായനശാല ആന്റ് ഗ്രന്ഥാലയം,

17-ന് വളവില്‍ ചേലേരി പ്രഭാത് വായനശാല, പാട്ടയം അഴീക്കോടന്‍ വായനശാല,

18-ന് കൃഷ്ണമേനോന്‍ സ്മാരക വനിത കോളേജ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസ്, ചട്ടുകപ്പാറ ഇ.എം.എസ് വായനശാല ആന്‍ഡ് ഗ്രന്ഥാലയം, വടുവന്‍കുളം എന്‍ നാരായണന്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം

19 ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ് എന്നിവിടങ്ങളിലാണ് ടൂറിംഗ് ടാകീസ് പര്യടനം നടക്കുക.

മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ registration.iffk.in എന്ന വെബ്‌സൈറ്റില്‍ നടത്താവുന്നതാണ്.