ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ മധ്യവയസ്‌ക്കന്‍ കിണറില്‍ ചാടി മരിച്ചു.
തളിപ്പറമ്പ്: ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ മധ്യവയസ്‌ക്കന്‍ കിണറില്‍ ചാടി ആത്മഹത്യ ചെയ്തു.
ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം.
ഏഴോം നരിക്കോട്ടെ തറമ്മല്‍ പുതിയ പുരയില്‍ അജിത്ത്(60)ആണ് മരിച്ചത്.
തലയില്‍ ട്യൂമര്‍ ബാധിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മൂന്ന് ദിവസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ഇന്നലെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയത്.
ഭാര്യ: ശ്യാമള.
പള്ളിക്കുന്ന് സ്വദേശിയായ അജിത്ത് വിവാഹിതനായശേഷം നരിക്കോട് താമസിച്ചുവരികയായിരുന്നു.
തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.