തീകൊളുത്തിയശേഷം കിണറില്‍ചാടി മരിച്ചു.

മാണിയൂര്‍: തീകൊളുത്തിയ ശേഷം കിണറിലേക്ക് ചാടി ആത്മഹത്യ ചെയ്തു.

വില്ലേജ് മുക്കിലെ പരേതരായ ഒ.കുഞ്ഞിരാമന്‍ മാസ്റ്ററുടെയും മാധവി ടീച്ചറുടെയും മകള്‍ ലീനാപുരം ഹൗസില്‍ കരിമ്പുങ്കര ലില്ലി (58)യാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു സംഭവം.

അവിവാഹിതയാണ്.

കണ്ണൂരില്‍ നിന്നും ഫയര്‍ ആന്റ് റെസക്യൂ അസി.സ്റ്റേഷന്‍ ഓഫീസര്‍ പുരുഷോത്തമന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് 35 അടി ആഴമുള്ള കിണറില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്.

സഹോദരങ്ങള്‍:നളിനി (റിട്ട. ടീച്ചര്‍, പെരളശ്ശേരി ), സുരേശന്‍ (വെങ്ങാറമ്പ് ), നിര്‍മല (മുഴപ്പാല), ലീന (ടീച്ചര്‍, കിഴുന്നപ്പാറ), പരേതരായ ഗൗതമന്‍, ശശിധരന്‍.

സംസ്‌കാരം നാളെ ഞാായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് പയ്യാമ്പലത്ത്.