അഞ്ചരക്കണ്ടിയിലെ വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിനി രാജസ്ഥാനില്‍ ആത്മഹത്യ ചെയ്തു.

കൂത്തുപറമ്പ് : അഞ്ചരക്കണ്ടി സ്വദേശിനിയായ യുവതി രാജസ്ഥാനില്‍ വെറ്റിനറി കോളേജില്‍ ആത്മഹത്യ ചെയ്തു.

കാവിന്മൂല മിടാവിലോട് പാര്‍വ്വതി നിവാസില്‍ പൂജ (23) ആണ് മരിച്ചത്.

രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ഗവ.വെറ്റിനറി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.

28 ന് രാത്രിയിലാണ് കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തതായി നാട്ടില്‍ വിവരം ലഭിച്ചത്.

ബന്ധുക്കള്‍ രാജസ്ഥാനിലേക്ക് പോയിട്ടുണ്.

കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

അമ്മ: സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അഞ്ചരക്കണ്ടി )

അച്ഛന്‍: വസന്തന്‍ (ഓട്ടോ ഡ്രൈവര്‍ കൊല്ലന്‍ചിറ).

ശവസംസ്‌കാരം നാളെ (2025 ഡിസംബര്‍ 1) കാലത്ത് 10 മണിക്ക് പയ്യാമ്പലത്ത്.

രാവിലെ 8 മണി മുതല്‍ പൊതുദര്‍ശനം കാവിന്മൂല കൊള്ളിയാലില്‍ വീട്ടില്‍.