ജിതിന്റെ ആത്മഹത്യ കേസ് വിചാരണക്കിടെ

തളിപ്പറമ്പ്: വിവാദമായ പറശിനിക്കടവ് പീഡനകേസിലെ പ്രതിയുടെ ആത്മഹത്യ കേസിന്റെ വിചാരണ നടന്നുവരുന്നതിനിടയില്‍.

പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതിയില്‍ നടന്നുവരികയാണ്.

കഴിഞ്ഞ ദിവസം നടന്ന വിചാരണക്ക് ജിതിന്‍ കോടതിയില്‍ ഹാജരാവുകയും ചെയ്തിരുന്നു.

ഇരയായ പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴി ജിതിന് അനുകൂലമായ തരത്തിലായതിനാല്‍ ഏറെ സന്തോഷത്തോടെയാണ് ഇയാള്‍ കോടതിയില്‍ നിന്ന് പോയത്.

2017 ആഗ്‌സതിനും 2018 ഫെബ്രുവരിക്കുമിടയിലായിരുന്നു പെണ്‍കുട്ടിയെ പറശിനിക്കടവിലെ ക്വാര്‍ട്ടേഴ്‌സില്‍ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ 12 പ്രതികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.