കിണറ്റില്‍ മരിച്ച നിലയില്‍

തലശ്ശേരി: രണ്ട് ദിവസം മുമ്പ് കാണാതായ മധ്യവയസ്‌ക്കനെ നിര്‍മാണത്തിലിരിക്കുന്ന വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പൊന്ന്യം കുണ്ടുചിറയിലെ പാലയാടന്‍ വീട്ടില്‍ കുന്നോത്ത് കൃഷ്ണന്റെ മകന്‍ രാജീവനനെയാണ് (51) മരിച്ച നിലയില്‍ കണ്ടത്.

രാജീവനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കതിരൂര്‍ പോലീസില്‍ രണ്ട് ദിവസം മുമ്പ് പരാതി നല്‍കിയിരുന്നു.

ഇന്ന് രാവിലെയാണ് കിണറ്റില്‍ ജഡം കണപ്പെട്ടത്.

മാതാവ് ജാനു. സഹോദരങ്ങള്‍-രാഘവന്‍, സരോജിനി, പവിത്രന്‍ (സി.പി.ഐ.എം .പൊന്ന്യം ലോക്കല്‍) അശോകന്‍, രാജലക്ഷ്മി, പരേതനായ പ്രകാശന്‍.