എസ്.വൈ.എസ് പയ്യന്നൂര്‍ സോണ്‍ യൂത്ത് പാര്‍ലിമെന്റ് മാര്‍ച്ച് 19 ന് മണ്ടൂരില്‍-

പിലാത്തറ: എസ് വൈ എസ് പയ്യന്നൂര്‍ സോണ്‍ യൂത്ത് പാര്‍ലിമെന്റ് മാര്‍ച്ച് 19 ഞായറാഴ്ച മണ്ടൂരില്‍ നടക്കും.

മണ്ടൂര്‍ എ.എല്‍.പി.സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ മുന്നൂറ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി സോണ്‍ പ്രസിഡന്റ് ആസാദ് സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി.അബൂബക്കര്‍ മുസലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്യും.

നിസാര്‍ അതിരകം, റഫീഖ് അമാനി, ഖാദര്‍കുട്ടി, റിയാസ് കക്കാട്, സിദ്ദീഖ് ലത്തീഫി, മിഖദാദ് പാലക്കോട് എന്നിവര്‍ സംബന്ധിക്കും.

സയ്യിദ് കബീര്‍ അല്‍ബുഖാരി പ്രാര്‍ത്ഥന നിര്‍വ്വഹിക്കും.
തുടര്‍ന്ന് നടക്കുന്ന സാമൂഹിക വികസനം, സാംസ്‌കാരിക നിക്ഷേപം വിഭാഗത്തില്‍ അബ്ദുല്‍ റഷീദ് സഖാഫി മെരുവമ്പായി, ഇസ്ലാം സാമൂഹിക പാഠങ്ങള്‍ വിഭാഗത്തില്‍ കലാം മാവൂര്‍ എന്നിവര്‍ സംസാരിക്കും.

‘സാമൂഹിക വികസനം: പ്രാദേശിക സാധ്യതകള്‍, ,സാമൂഹിക ഇടപെടലിന്റെ ഗ്രാമക്കാഴ്ച്ചകള്‍, കൃഷി, തൊഴില്‍ സംരഭകത്വം, പ്രാദേശിക ചരിത്രം, ഫോക്കസ് പോയന്റ്, മീറ്റിംഗ് ചലഞ്ച്, ദ മെസ്സേജ് തുടങ്ങിയ സെഷനുകള്‍ക്ക് മുഹമ്മദ് പറവൂര്‍,

അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, ജലാല്‍ മാസ്റ്റര്‍ ചെറുപുഴ, ആമു എന്‍ജിനീര്‍, സിറാജ് നവാബി, എന്‍.സകരിയ, ഇസ്ഹാഖ് പാലക്കോട്, ഡോ.മഹമ്മൂദ്, ഡോ.ജലീല്‍, അബ്ദുല്‍ഹകീം സഖാഫി അരിയില്‍, അന്‍വര്‍ പോത്താംകണ്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

വൈകുന്നേരം 4.30 ന് നടക്കുന്ന ‘പ്രാദേശിക വികസന കാഴ്ചപ്പാടുകള്‍’ എന്ന സെഷനില്‍ എം.വിജിന്‍ എം എല്‍ എ, അഡ്വ. കെ.ബ്രജേഷ് കുമാര്‍, സജീര്‍ ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുക്കും.

6.30 ന്, ‘യുവത്വം നിലപാട് പറയുന്നു’ സെഷനില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഷീദ് നരിക്കോട് സംസാരിക്കും.

7 മണിക്ക് നടക്കുന്ന സമാപന സംഗമത്തില്‍ ‘ആദര്‍ശ വിശുദ്ധിയുടെ പാരമ്പര്യ പാഠങ്ങള്‍’ എന്ന വിഷയത്തില്‍ സി.കെ.റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ സുലൈമാന്‍ ഫാളിലി, പയ്യന്നൂര്‍ സോണ്‍ പ്രസിഡന്റ് ആസാദ് സഖാഫി, ജനറല്‍ സെക്രട്ടറി പി.കെ.കാസിം, ഫിനാന്‍സ് കണ്‍വീനര്‍ കെ.പി.ഉമര്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.