രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറ സൗകര്യമൊരുക്കി എസ്.വൈ.എസ്.
പരിയാരം: സുന്നി യുവജന സംഘം (എസ്.വൈ എസ്) നാടുകാണി അല്‍ മഖര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നോമ്പ്തുറ സൗകര്യം ഒരുക്കി.
15 വര്‍ഷത്തോളം തുടര്‍ച്ചയായി ഈ പ്രവര്‍ത്തനം നടത്തുന്ന പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് മുന്‍വശമുള്ള സ്റ്റുഡന്‍സ് സെന്റര്‍ ജുമാ മസ്ജിദ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
700 ആളുകള്‍ ദിനേന നോമ്പ്തുറ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ കൊറോണ സമയത്ത് 400 ഓളം മൃതശരീരങ്ങള്‍ ജാതിമത ഭേദമന്യേ സംസ്കരിച്ചിട്ടുണ്ട്.
കൂടാതെ പരിയാരത്ത് കൊറോണ രോഗികള്‍ക്ക് പഴവര്‍ഗങ്ങള്‍ അടക്കം ലഭ്യമാക്കി. ഇതിനായി സദാസമയം പ്രവര്‍ത്തിക്കുന്ന 35 അംഗ സാന്ത്വനം സന്നദ്ധ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു.
ഇത്തരം പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും എസ്.വൈ.എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ ഡയാലിസിസ്, മരുന്ന്, കൂട്ടിരുപ്പുകാര്‍ക്ക് താമസിക്കാന്‍ മുറി, ഭക്ഷണം, മരുന്ന് വിതരണം എന്നിവയ്ക്കായി നിര്‍മ്മിക്കുന്ന സാന്ത്വനകേന്ദ്രം പണി പുരോഗമിക്കുകയാണ്.
അഭ്യൂകാംക്ഷികളുടെ സഹായത്തോട് കൂടിയാണ് പ്രവര്‍ത്തനം മുന്നോട്ട് പോവുന്നത്. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, ബഷീര്‍ എ ബി സി, എസ്.പി.നജീബ് ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.
ഇന്ന് വൈകുന്നേരം നടന്ന ഇഫ്താര്‍ സംഗമവും മാധ്യമ പ്രവര്‍ത്തകര്‍-ആമ്പുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണവും ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന് ഉദ്ഘാടനം ചെയ്തു.
റഫീഖ് അമാനി തട്ടുമ്മല്‍, എ.ബി.സി സി.എം.ഡി മുഹമ്മദ് മദനി, എസ്.പി നജീബ് ഹാജി, ബഷീര്‍ എ.ബി.സി, പരിയാരം പ്രസ്ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന് മാസ്റ്റര്‍, പി. റിജേഷ് എന്നിവര്‍ സംസാരിച്ചു.
പരിയാരം പ്രസ്ക്ലബ്ബ് രക്ഷാധികാരി രാഘവന് കടന്നപ്പള്ളി, സെക്രട്ടറി എം.ജയരാജ്, ട്രഷറര്‍ ഒ.കെ.നാരായണന് നമ്പൂതിരി, വൈസ് പ്രസിഡന്റ് പപ്പന് കുഞ്ഞിമംഗലം, ജോ.സെക്രട്ടറി ശ്രീകാന്ത് അഹാന് പാണപ്പുഴ എന്നിവര്‍ അഫ്താര് സംഗമത്തില്‍ പങ്കെടുത്തു.