ദീപപ്രഭയില്‍ മുങ്ങി പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം

തളിപ്പറമ്പ്: ദീപപ്രഭയില്‍ മുങ്ങി പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം. ദീപാവലിനാളില്‍ ക്ഷേത്രത്തില്‍ നല്ലതോതില്‍ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം നല്ല തോതിലുള്ള പങ്കാളിത്തമാണ് ക്ഷേത്രത്തില്‍ ഉണ്ടായതെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ പറഞ്ഞു. ക്ഷേത്രത്തിലും കുളക്കരയിലും ഭക്തജനങ്ങള്‍ ദീപം തെളിയിച്ചു.  

പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂര്‍വ്വമായ ഭക്തജന പ്രവാഹം.

തളിപ്പറമ്പ്: പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂകര്‍വ്വമായ ഭക്തജനത്തിരക്ക്. ക്ഷേത്രഭാരവാഹികളെ അത്ഭുത സ്തബ്ധരാക്കിയും സന്തോഷം നല്‍കിയും പതിറ്റാണ്ടിലെ വന്‍ ഭക്തജനസഞ്ചയമാണ് ഇന്ന് ഭഗവാനെ തൊഴാന്‍ എത്തി കൈനീട്ടം സ്വീകരിച്ച് മടങ്ങിയത്. പുതുതായി ആരംഭിച്ച സര്‍വ്വരോഗനിവാരണ പൂജയുടെ ഗുണാനുഭവം അനുഭവിച്ചും കേട്ടറിഞ്ഞും … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവഗ്രഹ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 2 ശനിയാഴ്ച …

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവഗ്രക്ഷേത്രം നിര്‍മ്മിക്കും. ക്ഷേത പ്രതിഷ്ഠാദിനമായ ഏപ്രില്‍ 2 ശനിയാഴ്ച തന്ത്രിവര്യന്‍ ബ്രഹ്മശ്രീ .കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി നവഗ്രഹക്ഷേത്രത്തിന്റെ ശിലാസ്ഥാപനം മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീധര്‍മ്മശാസ്ത ക്ഷേത്രങ്ങളില്‍ ഉപദേവതയായി നവഗ്രഹങ്ങളെ പ്രതിഷ്ഠിക്കുന്നത് ഇതാദ്യമായാണ്. ആദ്യകാലത്ത്  … Read More