കെ.സിയുടെ വീടിന് സമീപം സതീശനായി ഫ്‌ളക്‌സ് ബോര്‍ഡ്

മാതമംഗലം: കെ.സി.വേണുഗോപാലിന്റെ വീടിനടുത്ത് സതീശനായി ഫ്‌ളക്‌സ് ബോര്‍ഡ്. ഇവിടെ കോണ്‍ഗ്രസ് കൊടിമരത്തിലാണ് വി.ഡി.സതീശന് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. വനവാസമല്ല, പട്ടാഭിഷേകമാണെന്നും വിജയശില്‍പിക്ക് അഭിവാദ്യങ്ങള്‍ എന്നുമെഴുതിയ ബോര്‍ഡാണ് സ്ഥാപിച്ചത്.