യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.
മങ്ങാട്ട്പറമ്പ്: കണ്ണൂര്‍ യുണിവേസിറ്റി കാമ്പസിലെ മരത്തില്‍ പി.ജി. വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. വയനാട് കാവുമന്ത സ്വദേശി ആനന്ദ് കാളിദാസ് (23)ആണ് തൂങ്ങി മരിച്ചത്. രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയാണ്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. കണ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
