വിജയികള്‍ അണിയുന്നത് മൂത്തേടത്ത് സ്‌ക്കൂള്‍ നിര്‍മ്മിച്ച വിജയകിരീടങ്ങള്‍.

കൊച്ചി: ഒളിമ്പിക്‌സ് മാതൃകയില്‍ നവംബര്‍ 4 മുതല്‍ 11 വരെ കൊച്ചിയില്‍വച്ച് നടത്തപ്പെടുന്ന കേരളസ്‌കൂള്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ അണിയിക്കുവാന്‍ കുട്ടികള്‍തന്നെ തയ്യാറാക്കിയ വിജയ കിരീടങ്ങള്‍ ഇന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് കൈമാറി. കണ്ണൂര്‍ തളിപ്പറമ്പ് മൂത്തേടത്ത് … Read More

മൂത്തേടത്ത് സ്‌ക്കൂള്‍ സ്ഥാപകന്‍ ബ്രഹ്‌മശ്രീ മൂത്തേടത്ത് മല്ലിശ്ശേരി കുബേരന്‍ നമ്പൂതിരിപ്പാടിന്റെ പ്രതിമ സ്ഥാപിച്ചു.

തളിപ്പറമ്പ്: മൂത്തേടത്ത് സ്‌കൂള്‍ സ്ഥാപകന്‍ ബ്രഹ്‌മശ്രീ മൂത്തേടത്ത് മല്ലിശ്ശേരി കുബേരന്‍ നമ്പൂതിരിപ്പാടിന്റെ പ്രതിമ സ്‌ക്കൂള്‍ അങ്കണത്തില്‍ അനാച്ഛാദനം ചെയ്തു. ആധുനിക വിദ്യാഭ്യാസത്തിന്റെ കുത്തക ബ്രിട്ടീഷുകാരും മിഷണറിമാരും മാത്രം കയ്യാളിയിരുന്ന കാലത്ത് ജാതി-മത ചിന്തകള്‍ക്കതീതമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കവാടം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട്, 1894 … Read More

സ്വാതന്ത്ര്യദിനാഘോഷവും സ്‌കോളര്‍ഷിപ്പ് വിതരണവും-സ്‌കോളര്‍ഷിപ്പുകളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു

. തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 76-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ടി.പ്രവീണ്‍ പതാകയുയര്‍ത്തിയ ചടങ്ങില്‍ ഹെഡ്മിസ്ട്രസ് വി.രസിത, പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദ് കെ.വി.പ്രദീപന്‍, പി.ശശീന്ദ്രന്‍, കെ.പി.ദാമോദരന്‍, സ്‌കൂള്‍ മാനേജര്‍ അഡ്വ.വിനോദ് രാഘവന്‍ എന്നിവര്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യ … Read More

ജില്ലാ കലോല്‍സവം: വഞ്ചിപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടി മൂത്തേടത്ത് എച്ച്.എസ്.എസ്.

കണ്ണൂര്‍: ജില്ലാ കലോല്‍സവത്തില്‍ വഞ്ചിപ്പാട്ട് മല്‍സരത്തില്‍ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോല്‍സവത്തിലേക്ക് അര്‍ഹത നേടി. ഐ.സി.കാര്‍ത്തികയുടെ നേതൃത്വത്തിലുള്ള ടീമില്‍ മീരാ ദിലീപ്, റോഷ്‌നി ബാലകൃഷ്ണന്‍, കെ.പി.ആര്‍.പാര്‍വതി, പി.പി.അനസൂയ, നന്ദന ഗിരീഷ്, കീര്‍ത്തന, പ്രാര്‍ത്ഥന, അനുഗ്രഹ, രേവതി … Read More

മൂത്തേടത്ത് എച്ച്.എസ്.എസില്‍ ഫ്രീഡം വാള്‍

തളിപ്പറമ്പ്: പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ ചരിത്രബോധവും സാമൂഹിക ബോധവുമുള്ളവരാവണമെന്നും നമ്മുടെ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെകുറിച്ച് അവരില്‍ വ്യക്തമായ അവബോധമുണ്ടായിരിക്കണമെന്നും തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഇ.പി.മേഴ്‌സി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വാഗണ്‍ ട്രാജഡി ദുരന്തം പുനരാവിഷ്‌കരിച്ച് മൂത്തേടത്ത് ഹയര്‍ … Read More

സ്വാതന്ത്ര്യ സമരകഥ പറയും ഇനി മൂത്തേടത്തെ ചുവരുകള്‍-ഫ്രീഡം വാളിന് തുടക്കമായി

തളിപ്പറമ്പ്: സ്‌കൂള്‍ ചുവരില്‍ സ്വാതന്ത്ര്യ സമര ചരിത്രം ആലേഖനം ചെയ്യുന്ന ‘ഫ്രീഡം വാള്‍ ‘ പദ്ധതിക്ക് മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. നാഷണല്‍ സര്‍വ്വീസ് സ്‌കീമാണ് ഫ്രീഡം വാള്‍ എന്ന പേരില്‍ സ്വാതന്ത്ര്യ സമര ചരിത്രം ചുവരില്‍ ആലേഖനം ചെയ്യുന്ന … Read More

സ്‌കൂള്‍ മുറ്റത്ത് അക്ഷരമരമൊരുക്കി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

തളിപ്പറമ്പ്: ലോക മാതൃഭാഷാ ദിനത്തില്‍ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ സ്‌കൂള്‍ മുറ്റത്ത് അക്ഷരമരമൊരുക്കി. മാതൃഭാഷയുടെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വളണ്ടിയര്‍മാര്‍ അക്ഷരമരം നിര്‍മ്മിച്ചത്. മലയാള അക്ഷരങ്ങള്‍, മാസങ്ങള്‍,കവിതകള്‍ എന്നിവ എഴുതി … Read More

സംഗീത് ആന്റ് ഗൗതംകൃഷ്ണ-ദി ഗുഡ് ബോയ്‌സ്-

തളിപ്പറമ്പ്: നഗരസഭാ ബസ്റ്റാന്റില്‍ നിന്ന് വീണുകിട്ടിയ കാല്‍ലക്ഷം രൂപ വിദ്യാര്‍ത്ഥികള്‍ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു. തളിപ്പരമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ പരിയാരത്തെ വി. സുരേന്ദ്രന്റെ മകന്‍ ഇ.എന്‍.സംഗീതും മോറാഴയിലെ മാടവളപ്പില്‍ സന്തോഷിന്റെ മകന്‍ എം.വി.ഗൗതംകൃഷ്ണയുമാണ് സത്യസന്ധത തെളിയിച്ച വിദ്യാര്‍ത്ഥികള്‍. … Read More

പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിനായി ഇക്കോ ബ്രിക്കുകള്‍ നിര്‍മ്മിച്ച് മൂത്തേടത്ത് എന്‍ എസ് എസ്

തളിപ്പറമ്പ്: അതിജീവനം സപ്തദിന പകല്‍ ക്യാമ്പില്‍ വെച്ച് പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ഇക്കോ ബ്രിക്കുകള്‍ നിര്‍മ്മിച്ചു തുടങ്ങി. വീടുകളില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കഴുകി … Read More

മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക എ.ദേവികക്ക് ഡോക്ടറേറ്റ്-

തളിപ്പറമ്പ്: ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്ങില്‍ തൃച്ചംബരത്തെ എ.ദേവികക്ക് ഡോക്ടറേറ്റ്. കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം മുന്‍ ഫാക്കല്‍ട്ടിയും ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റി റിട്ട. പ്രഫസറുമായിരുന്ന ഡോ.പി.ഭാസ്‌ക്കരന്‍നായരുടെ മാര്‍ഗ്ഗ നിര്‍ദേശകത്വത്തിലായിരുന്നു ഗവേഷണം. പാലക്കാട് നെല്ലായ സ്വദേശി … Read More