പാട്ടുകേള്‍ക്കാനായി ജനം ഒഴുകിയെത്തിയ സിനിമ-ശങ്കരാഭരണം @43

പാട്ടുകള്‍ സിനിമയുടെ ഒരു പ്രധാന ആകര്‍ഷണമാണ്. സിനിമാ ഗാനങ്ങളുടെ ജനകീയത മറ്റൊരു ഗാനശാഖക്കും കിട്ടുന്നില്ല. ഏതെങ്കിലും ഒരു സിനിമക്ക് വേണ്ടി പാടിയാല്‍ അവര്‍ ജീവിതാവസാനംവരെ സിനിമാ പിന്നണി ഗായകനോ ഗായികയോ ആയി നിലനില്‍ക്കുന്നു. പഴയകാലത്തെ സിനിമകളില്‍ 18 മുതല്‍ 22 വരെ … Read More

കമലഹാസന്‍ ആടിത്തിമിര്‍ത്ത സിനിമ-തോപ്പില്‍ഭാസിയുടെ സംവിധാനം-പൊന്നി @47.

മലയാളനാട് വാരികയില്‍ നോവലായി പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് തന്നെ വായനക്കാരെ ഏറെ ആകര്‍ഷിച്ചതാണ് മലയാറ്റൂരിന്റെ പൊന്നി. പുസ്തകമായപ്പോഴും ബെസ്റ്റ് സെല്ലറുകളിലൊന്നായിരുന്നു. നോവലിന്റെ ജനപ്രീതിയാണ് 1976 ല്‍ ഇത് സിനിമയാക്കാന്‍ കാരണം. നേരത്തെ മലയാറ്റൂരിന്റെ പല രചനകളും ചലച്ചിത്രമാക്കിയിരുന്നു. 1968 ല്‍ പി.ഭാസ്‌ക്കരന്‍ സംവിധാനം … Read More

1964 ല്‍ വജ്രമോതിരം വിഴുങ്ങിയെന്ന് തിക്കോടിയന്‍, 2009 ല്‍ വെടിയേറ്റുമരിച്ചെന്ന് എം.ടി.-പഴശ്ശിരാജാ-@59.

  2009 ഒക്ടോബര്‍-16 ന് റിലീസായ എം.ടി.വാസുദേവന്‍നാ യര്‍ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ പഴശിരാജയും 1964 ആഗസ്റ്റ്-21 ന് റിലീസ് ചെയ്ത തിക്കോടിയന്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച് എം.കുഞ്ചാക്കോ എക്‌സല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് സംവിധാനം … Read More

മലയാളത്തിന്റെ ചെമ്മീന്‍ ഇന്ന് 58-ാം വര്‍ഷത്തിലേക്ക്-

     പത്തൊന്‍പതാമത്തെ വയസില്‍ സിനിമാ നിര്‍മ്മാതാവുക, ആ സിനിമ വലിയ അംഗീകാരങ്ങള്‍ നേടുക, 58-ാം വര്‍ഷത്തിലും ചര്‍ച്ച ചെയ്യപ്പെടുക, ഈ അപൂര്‍വ്വ ഭാഗ്യത്തിന് ഉടമയാണ് ബാബു സേട്ട് എന്ന കണ്‍മണി ബാബു എന്ന ഇസ്മായില്‍ സേട്ട്. തീവ്രപ്രണയത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത വികാരം … Read More

ഇക്കിളി സിനിമകള്‍ക്ക് തുടക്കം കുറിച്ച സൂത്രക്കാരിക്ക് 45 വയസ്.

     ഇക്കിളി സിനിമകളുടെ നിര്‍മ്മാണവുമായി മലയാള സിനിമാ രംഗത്തെത്തിയ നിര്‍മ്മാതാവാണ് അഗസ്റ്റിന്‍ പ്രകാശ്. 10 സിനിമകള്‍ സന്തോഷ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച അദ്ദേഹം 4 സിനിമകളുടെ സംവിധായകനുമായി. 1978 ല്‍ അലക്‌സ് സംവിധാനം ചെയ്ത സൂത്രക്കാരി ആണ് ആദ്യത്തെ സിനിമ. 1979 … Read More

പാപത്തിന്റെ ശമ്പളം-ഏകലവ്യന്റെ പ്രശസ്ത നോവല്‍-മനസാ വാചാ കര്‍മ്മണാ-@ 44 വര്‍ഷം.

  മലയാള സിനിമ എക്കാവും ഓര്‍ത്തുവെക്കുന്ന നിരവധി സിനിമകള്‍ നിര്‍മ്മിച്ച ബാനറാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്. 1977 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സുജാത എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. 79 ല്‍ മനസാ വാചാ കര്‍മ്മണാ, 80 ല്‍ അങ്ങാടി, 82 … Read More

ഭുവന ഒരു കേള്‍വികുറി മലയാളത്തില്‍ മുന്നേറ്റമുണ്ടാക്കിയില്ല- മുന്നേറ്റം പുറത്തിറങ്ങിയിട്ട് ഇന്ന് 42 വര്‍ഷം.

         മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിച്ച നിര്‍മ്മാണ കമ്പനികളിലൊന്നാണ് മെരിലാന്റ്. നീല പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ 1952 ലെ ആത്മസഖി മുതല്‍ 1979 ലെ ഹൃദയത്തിന്റെ നിറങ്ങള്‍ വരെ 61 സിനിമകളാണ് പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ചത്. ഇതില്‍ 44 സിനിമകള്‍ സംവിധാനം … Read More

കന്യാകുമാരിക്ക്-49 വയസ്.

       ചിത്രകലാകേന്ദ്രം എന്ന സിനിമാ നിര്‍മ്മാണ കമ്പനി എഴുപതുകളില്‍ വളരെ ശ്രദ്ധേയമായ ഒരു ബാനറായിരുന്നു. കെ.എസ്.സേതുമാധവന്റെ സഹോദരനായ കെ.എസ്.ആര്‍.മൂര്‍ത്തിയാണ് ചിത്രാഞ്ജലിയുടെ ഉടമസ്ഥന്‍. 1970 ല്‍ അമ്മ എന്ന സ്ത്രീ, 71 ല്‍ ഒരു പെണ്ണിന്റെ കഥ, ഈക്വിലാബ് സിന്ദാബാദ്, 72 … Read More

കൂടുംതേടി–തുടങ്ങിയിട്ട് 38 വര്‍ഷം

        ഭരതന്റെ സഹായിയായി സിനിമാരംഗത്ത് വന്ന പോള്‍ബാബു 1985 ലാണ് സ്വതന്ത്ര സംവിധായകനായത്. എസ്.എന്‍.സ്വാമിയുടെ രചനയില്‍ പോള്‍ബാബു സംവിധാനം ചെയ്ത കൂടുംതേടി എന്ന സിനിമ പുതുമയുള്ള പ്രമേയമെന്ന നിലയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. പുതിയ സംവിധായകനെന്ന നിലയില്‍ പ്രേക്ഷകര്‍ പോള്‍ബാബുവില്‍ നിന്ന് കൂടുതല്‍ … Read More

രാജാവിന്റെ മകന്‍ പിറന്നിട്ട് 37 വര്‍ഷം

ശശികുമാറിന്റെ സംവിധാന സഹായിയായി രംഗത്തുവന്ന തമ്പി കണ്ണന്താനം 1983 ല്‍ താവളം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. അതേ വര്‍ഷം തന്നെ പാസ്‌പോര്‍ട്ട്, 1985 ല്‍ ആ നേരം അല്‍പ്പദൂരം എന്നീ സിനിമകള്‍ചെയ്തു. ഈ മൂന്ന് സിനിമകളും സാമ്പത്തിക പരാജയമായതോടെ 1986 … Read More