ട്രാന്‍സ് വുമണ്‍ എമി ഷിറോണിന് എന്‍.ജി.ഒ യൂണിയന്‍ വീട് നിര്‍മ്മിച്ചുനല്‍കി.

പരിയാരം: ട്രാന്‍സ് വുമണ്‍ എമി ഷിറോണിന് എന്‍ ജി ഒ യൂണിയന്‍ നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി. കേരള എന്‍ ജി ഒ യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര ജനവിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്ക് 60 സ്‌നേഹവീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് … Read More

സൗഹൃദം-82 ഒത്തുപിടിച്ചപ്പോള്‍ സുരേന്ദ്രന് സ്വന്തമായി വീടായി.

താക്കോല്‍ദാനം ഒക്ടോബര്‍-29 ന് എം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. പരിയാരം: രോഗിയായ സഹപാഠിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കി സഹപാഠി കൂട്ടായ്മ. 1981-82 വര്‍ഷത്തില്‍ വയക്കര ഗവ.ഹൈസ്‌ക്കൂളില്‍ പഠിച്ച എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് സൗഹൃദം-82 എന്ന പേരില്‍ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ … Read More

സതീശന്‍ പാച്ചേനിയുടെ വീടിന് കട്ടിളവെപ്പ് കര്‍മ്മം നടന്നു.

പരിയാരം: പരേതനായ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിക്ക് ഡി.സി.സി. നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിളവെപ്പ് കര്‍മ്മം ഇന്ന് രാവിലെ നടന്നു. അമ്മാനപ്പാറയിലാണ് പാച്ചേനിയുടെ സ്വന്തം സ്ഥലത്ത് 80 ലക്ഷം രൂപ ചെലവില്‍ വീട് വെച്ച് നല്‍കുന്നത്.ഡി.സി.സി.പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന … Read More

പാവങ്ങള്‍ക്ക് വീട് പണിയുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നാം ഭവനം പണിയുന്നു-മാര്‍ ജോസഫ് പാംപ്ലാനി.

വായാട്ടുപറമ്പ്: ഭവനമില്ലാത്ത പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമ്പോള്‍ നമ്മള്‍ സ്വര്‍ഗ്ഗത്തില്‍ ഭവനം പണിയുകയാണ് ചെയ്യുന്നതെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി. ഈ ഭൂമിയില്‍ നമ്മള്‍ ഉണ്ടാക്കുന്ന ഭൗതിക നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി പങ്കുവെക്കേണ്ടതാണെന്ന് മറന്നുപോകരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വായാട്ടുപറമ്പ് സെന്റ് … Read More

കനകരാജന്റെ കുടുംബം ഇനി സേവാഭാരതിയുടെ കാര്‍ത്തികയില്‍ താമസിക്കും

തളിപ്പറമ്പ്: കനകരാജന്റെ കുടുംബത്തിന് വീടൊരുങ്ങി. കരിമ്പത്ത് അസുഖബാധിതനായി അകാലത്തില്‍ മരണമടഞ്ഞ കനകരാജന്റെ കുടുംബത്തിന് വേണ്ടി തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരാമയ ചാരിറ്റബിള്‍ ട്രസ്റ്റും സേവാഭാരതിയും ബഹ്‌റിന്‍ കേന്ദ്രമായുള്ള ആദ്ധ്യാത്മിക സമിതി റിയാദുമായിസഹകരിച്ച് പുതിയ വീട് നിര്‍മിച്ച് നല്‍കി. വീടിന്റെ താക്കോല്‍ദാന കര്‍മ്മം … Read More

പനീറിന് നിവര്‍ന്നു നില്‍ക്കാന്‍ പ്രദേശവാസികളുടെ വക ചെറിയ വീട് ഉയരുന്നു-

തളിപ്പറമ്പ്: പനീറിന് നിവര്‍ന്നു നില്‍ക്കാന്‍, നാട്ടുകാരുടെ നേതൃത്വത്തില്‍ പുതിയ ഷെഡ് ഉയരുന്നു. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് പ്രസിദ്ധീകരിച്ച അതിദരിദ്രരേ തേടുന്നവരെ പനീറിനെ നിങ്ങള്‍ കണ്ടുവോ, കേട്ടുവോ—എന്ന വാര്‍ത്തയിലെ വയോധികനായ തമിഴ്‌നാട് സ്വദേശിക്കാണ് വര്‍ഷങ്ങളായി ഇദ്ദേഹം താമസിച്ചുവരുന്ന കുടിലിന് സമീപം പുതിയ … Read More