ലോറിഉടമയും ഡ്രൈവറുമായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കടന്നപ്പള്ളി: ചന്തപ്പുര വയോജന വിശ്രമകേന്ദ്രത്തിന് സമീപത്തെ പി.കെ.രാജേഷ്(47) കുഴഞ്ഞുവീണ് മരിച്ചു. ലോറി ഉടമയും ഡ്രൈവറുമായിരുന്നു. ഭാര്യ: ഷൈമ(അമൃതം ഡ്രൈവിംങ്ങ് സ്‌കൂള്‍ ചന്തപ്പുര). മക്കള്‍: അജുന്‍രാജ്, ആദിരാജ്(ഇരുവരും വിദ്യാര്‍ത്ഥികള്‍). പരേതനായ പെരിയാടന്‍ കരുണാകരന്‍ നമ്പ്യാര്‍-പോത്തേര കരിയാട്ട ശാന്ത ദമ്പതികളുടെ മകനാണ്. ശവസംസ്‌ക്കാരം പിന്നീട്.

കൊലപാതകി രാജേഷ് പിടിയില്‍-കൊലക്കുറ്റത്തിന് കേസെടുത്തു.

കണ്ണൂര്‍: പയ്യന്നൂര്‍ കരിവള്ളൂരില്‍ പൊലീസുകാരിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് രാജേഷ് പിടിയില്‍. സംഭവ ശേഷം ഒളിവില്‍ പോയ രാജേഷിനെ പുതിയ തെരുവിലെ ബാറില്‍ നിന്നാണ് വളപട്ടണം പൊലീസ് പിടികൂടിയത്. ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കരിവള്ളൂര്‍ … Read More