പുലിയെ കണ്ടു, പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു.

വെള്ളോറ: വെള്ളോറ-കക്കറ പ്രദേശത്ത് ആര്‍.ആര്‍.ടി അംഗങ്ങല്‍ നടത്തിയ തെരച്ചിലില്‍ പുലിയെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. വെള്ളോറ ശ്മശാനത്തിന് സമീപത്തായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് കൂട് സ്ഥാപിച്ചത്. … Read More

പുലിഭീതി പ്രാപ്പൊയിലിലേക്ക് പടരുന്നു-പൂച്ചയെ ഏതോ ജീവി കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി.

പ്രാപ്പൊയില്‍:പുലിഭീതി പ്രാപ്പൊയിലിലേക്ക് പടരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ പ്രാപ്പൊയില്‍ കുളത്തുവയല്‍ റോഡില്‍ ഒരു പൂച്ചയെ ഏതോ ജീവി കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. ഇതിന്റെ വയര്‍ ഭാഗം ഭക്ഷിച്ച നിലയിലാണ്. വിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളോറ-കക്കറ ഭാഗത്ത് … Read More

പുലിയെ പിടിക്കാന്‍ 30 അംഗ സംഘം പണി തുടങ്ങി.

വെള്ളോറ: വെള്ളോറയിലെ പുലിയെ കണ്ടെത്താന്‍ തെരച്ചില്‍ സംഘം രാവിലെ പ്രവര്‍ത്തനം തുടങ്ങി. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന്‍രെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി അംഗങ്ങള്‍ ഉള്‍പ്പെടെ 30 അംഗ സംഘമാണ് തെരച്ചില്‍ ആരംഭിച്ചത്. ആടുകളെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ് സ്ഥീരീകരിച്ചതിന്റെ ഇഅടിസ്ഥാനത്തിലാണ് പുലിയെ … Read More

ആടിനെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ്-നാളെ പ്രത്യേക തെരച്ചിലിന് ആര്‍.ആര്‍.ടി സംഘവും.

വെള്ളോറ: ആടുകളെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ് സ്ഥീരീകരിച്ചു. എന്നാല്‍ പുലിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് റെയിഞ്ച് ഓഫീസര്‍ പി.രതീശന്‍ പറഞ്ഞു. നാളെ രാവിലെ മുതല്‍പ്രത്യേക ആര്‍.ആര്‍.ടി സംഘം പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ നടത്തും. അതിന് ശേഷമായിരിക്കും പുലിയെ പിടികൂടാന്‍ കൂടുകള്‍ … Read More

വെള്ളോറ കടവനാടും പുലി സാന്നിധ്യം–വീട്ടിലെ കൂട്ടിനകത്തുള്ള ആടിനെ കടിച്ചു കൊന്നു

വെള്ളോറ അറക്കാൽപ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തൽമാക്കൻ രവീന്ദ്രൻ എന്നയാളുടെ വീട്ടിലെ കൂട്ടിനകത്തുള്ള ആടിനെ കടിച്ചു കൊന്നു   വെള്ളോറ: വെള്ളോറ കടവനാടും പുലി ഭീതിയിൽ. ഇന്നലെ രാത്രി വെള്ളോറ അറക്കാൽപ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തൽമാക്കൻ രവീന്ദ്രൻ എന്നയാളുടെ വീട്ടിലെ … Read More

കക്കറയില്‍ പുലിയോ ? കാട്ടുനായയോ? -നാട്ടുകാര്‍ ഭീതിയില്‍.

കക്കറ: പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ പുലിഭീതി തുടരുന്നു. ഇന്നലെ കക്കറ കരിമണലില്‍ വളര്‍ത്തുനായയെ കടിച്ചുകീറി കൊന്നത് പുലിയാണെന്ന സംശയത്തില്‍ വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. കരിമണല്‍ സ്വദേശി ജനാര്‍ദനന്റെ വീട്ടിലെ നായയെയാണ് കൊന്നത്. അവശിഷ്ടങ്ങള്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടുകിട്ടിയിരുന്നു. പുലിയുടേതെന്ന് സംശയിക്കുന്ന … Read More

പുലി നണിച്ചേരിയില്‍–?നണിച്ചേരി പാലത്തിന് സമീപം  പുലിലെ കണ്ടതായി വിവരം.

തളിപ്പറമ്പ്: നണിച്ചേരി പാലത്തിന് സമീപം  പുലിലെ കണ്ടതായി വിവരം. ഇന്നലെ രാത്രി 9.30 നാണ് സംഭവം.  മുല്ലക്കൊടിയില്‍ നിന്നും ചൊറുക്കള വെള്ളാരംപാറയിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ടി.വി.മുസ്തഫയും സുഹൃത്ത് ചന്ദ്രനുമാണ് പുലിലെ കണ്ടത്. പാലം കഴിഞ്ഞുള്ള കയറ്റത്തില്‍ റോഡ് കടന്ന് പുലി ഓടിമറയുകയായിരുന്നുവത്രേ. … Read More

പുലി-കണികുന്നില്‍ നാളെ വനം വകുപ്പ് സംഘം പരിശോധിക്കും.

തളിപ്പറമ്പ്: കണികുന്ന് ഭാഗത്ത് കണ്ടത് പുലിയുടേതെന്ന് സംശയം തോന്നുന്ന കാല്‍പ്പാടുകളെന്ന് വനം വകുപ്പ് അധികൃതര്‍. കൂടുതല്‍ പരിശോധനകള്‍ക്കായി വനം വകുപ്പിന്റെ ആര്‍.ആര്‍.ടി വിഭാഗം ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ സംഘം നാലെ സ്ഥലം പരിശോധിക്കും. സി.സി.ടി.വി കാമറകള്‍ ഉള്‍പ്പെടെ പ്രദേശത്ത് സ്ഥാപിക്കും. പുതിയ ദേശീയപാതയുടെ … Read More