ഉപരാഷ്ട്രപതി തന്റെ സ്‌കൂള്‍ അധ്യാപികയായ രത്‌ന നായരെ സന്ദര്‍ശിച്ചു.

കണ്ണൂര്‍: ഉപരാഷ്ട്രപതി തന്റെ സ്‌കൂള്‍ അധ്യാപികയായ രത്‌ന നായരെ സന്ദര്‍ശിച്ചു. ജഗ്ദീപ് ധന്‍കറും പത്‌നി ഡോ.സുധേഷ് ധന്‍കറും ഇന്ന് പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വീട്ടില്‍ ചെന്ന് തന്റെ അധ്യാപികയെ കണ്ടത്. ‘ഇതിലും മികച്ച ഒരു ഗുരുദക്ഷിണ തനിക്ക് ലഭിക്കാനില്ലെന്ന് സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് രത്‌നാനായര്‍ … Read More

അഞ്ചുപേര്‍ കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെച്ചു.

നടുവില്‍: ബേബി ഓടംപള്ളിലിനെ നടുവില്‍ പഞ്ചായത്ത് പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് അഞ്ച് പ്രമുഖ നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി പദവികള്‍ രാജിവെച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു ഓരത്തേല്‍, സെക്രട്ടറി ബാബുമാത്യു, ത്രേസ്യാമ്മ ജോസഫ്‌,   ബിന്ദുബാലന്‍, കെ.വി.മുരളീധരന്‍ എന്നിവരാണ് പാര്‍ട്ടി പദവികള്‍ രാജിവെച്ച് … Read More

സി.എച്ച്.സീനത്ത് നടുവില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

നടുവില്‍: നടുവില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിംലീഗിലെ സി.എച്ച്.സീനത്തിനെ തെരഞ്ഞെടുത്തു. ഏഴിനെതിരെ 12 വോട്ടുകള്‍ക്കായിരുന്നു തെരഞ്ഞെടുപ്പ്. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. നാളെയാണ് നിര്‍ണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ബേബി ഓടംപള്ളിയാണ് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.