തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ തൃപ്പുത്തരി അടിയന്തിരം 27 ന്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗര ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തൃപ്പുത്തരി അടിയന്തരം 27-ന്

തിങ്കളാഴ്ച രാവിലെ 10.30 നും 12 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടവൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ഉച്ചക്ക് 12.30 മുതല്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന എല്ലാ ഭക്തജനങ്ങള്‍ക്കും പ്രസാദസദ്യയും ഉണ്ടായിരിക്കുന്നതാണെന്ന്

ക്ഷേത്രം ഭാരവാഹികളായ എ. കെ.രാജന്‍, യു.ശശീന്ദ്രന്‍, കെ.പി.രാജീവന്‍, ശ്രീകല ഗോപിദാസ്, സിന്ധു വിനോദ് എന്നിവര്‍ അറിയിച്ചു.