വിപ്ലവം കക്കൂസിലൂടെ- തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ കക്കൂസ് ധൂര്‍ത്ത്.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ കക്കൂസ് വിപ്ലവം.

നിലവിലുള്ള 24 കക്കൂസുകള്‍ക്ക്പുറമെയാണ് സര്‍ക്കാര്‍ഫണ്ട് ദുരുപയോഗം ചെയ്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് പുതിയ 10 മുറികളുള്ള കക്കൂസ്‌കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്.

നിലവില്‍ 2020 ല്‍ അധികാരമേറ്റ സി.പി.എം പ്രാദേശിക നേതാവ് സി.എം.കൃഷ്ണന്റെ  നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നത്.

കേരളത്തില്‍ ഇത്രയും കക്കൂസുകളുള്ള ഒരു ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉണ്ടോ എന്ന് സംശയമാണെന്ന് ഒരു പ്രതിപക്ഷ അംഗം പറഞ്ഞു.

ഒരു കോടിയോളം രൂപ ചെലവഴിച്ച് ഷീലോഡ്ജ് നിര്‍മ്മിച്ച ഭരണസമിതിയാണ് കാവാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഈ കടുംവെട്ട് നടത്തുന്നത്.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കേരളോല്‍സവ വിജയികള്‍ക്ക് വാദ്ഗാനം ചെയ്ത ക്യാഷ് അവാര്‍ഡുകളും ടി.എയും സാമ്പത്തികബുദ്ധിമുട്ട് പറഞ്ഞ് നിഷേധിച്ച ഭരണസമിതിയാണ് നിര്‍മ്മാണ ധൂര്‍ത്ത് നടത്തി കെടുകാര്യസ്ഥതയില്‍ മാത്രം ഒന്നാമത് എത്തിയിരിക്കുന്നത്.

നിര്‍മ്മാണ ധൂര്‍ത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.