ഇനി വീട്ടിലിരുന്ന് ടിക്കറ്റെടുക്കാം— തളിപ്പറമ്പും സ്മാര്‍ട്ടായി-

തളിപ്പറമ്പ്: തളിപ്പറമ്പിലെ സിനിമാ തിയേറ്ററുകളും സ്മാര്‍ട്ടാവുന്നു. നാളെ മുതല്‍(27-5-22) ക്ലാസിക്-ക്രൗണ്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിക്കും.

എന്നാല്‍ ആലിങ്കീല്‍-പാരഡൈസ് തിയേറ്ററുകളില്‍ ഈ സംവിധാനം തുടങ്ങിയിട്ടില്ല.

BOOK MY SHOW എന്ന ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് സീറ്റുകള്‍ റിസര്‍വ്വ് ചെയ്യേണ്ടത്.

നാളെ മുതല്‍ ക്ലാസിക്കില്‍ മലയാളചിത്രം ജോണ്‍ ലൂഥര്‍, ക്രൗണ്‍-രാവിലെ 11 നും ഉച്ചക്ക് 2 നും മലയാള ചിത്രം മാഹി–വൈകുന്നേരം

അഞ്ചിനും രാത്രി എട്ടിനും തമിഴ് ചി്ര്രതം ഡോണ്‍-. തിയേറ്ററുകളിലെ ക്യൂവും കാത്തിരിപ്പും ഇനി ഓര്‍മ്മകളായി മാറുകയാണ്.

മെട്രോ നഗരങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഈ സംവിധാനം നിലവില്‍ വന്നിരുന്നു.