കല്ലിങ്കീല്‍ പുറത്താവും-തളിപ്പറമ്പ് സഹകരണ സ്റ്റോര്‍ ഭരണസമിതി തെരഞ്ഞെടുപ്പ് ജൂണ്‍-12 ന്

തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ സ്റ്റോര്‍ ഭരണസമിതി തെരഞ്ഞെടുപ്പ് ജൂണ്‍ 12 ന് നിശ്ചയിച്ചു.

ഒരു കാലത്ത് തളിപ്പറമ്പില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ സ്റ്റോറിന്റെ ഇന്നത്തെ അവസ്ഥ പരമദയനീമാണ്.

കല്ലിങ്കീല്‍ പത്മനാഭന്‍ വര്‍ഷങ്ങളോളം
പ്രസിഡന്റായ സ്റ്റോറിന്റെ നിലവിലുള്ള ഭരണസമിതി പ്രസിഡന്റ് കെ.ദാമോദരന്‍ എന്ന ചക്കര ദാമോദരനാണ്.

ദേശീയപാതയില്‍ കണ്ണായ സ്ഥലത്ത് 5 മുറി കടകള്‍ മാത്രമാണ് ഇന്ന് സ്റ്റോറിനുള്ള ആസ്തി. കടമുറികളില്‍ രണ്ടെണ്ണം കല്ലിങ്കീല്‍ പത്മനാഭന്‍ വാടകയ്‌ക്കെടുത്തിരിക്കയാണ്.

സ്റ്റോറിന്റെ ഭൂമി വിറ്റതിന് ഉള്‍പ്പെടെ വിജിലന്‍സ് കേസും പരാതികളും ഇപ്പോഴും നിലനില്‍ക്കുകയാണ്.

കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്‌റ്റോറിന്റെ തകര്‍ച്ചക്ക് കാരണം അതത് കാലത്തെ ഭരണസമിതിയുടെ കൊടുകാര്യസ്ഥതയാണ്.

കല്ലിങ്കീല്‍ പത്മനാഭന്‍ ദീര്‍ഘകാലം പ്രസിഡന്റായശേഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ചക്കര ദാമോദരന്‍ പ്രസിഡന്റും നഗരസഭാ കൗണ്‍സിലര്‍ സി.പി.മനോജ് ഓണററി സെക്രട്ടറിയുമായ ഭരണസമിതി വന്നത്.

സഹകരണ സ്‌റ്റോറിനെ മെച്ചപ്പെടുത്തിയെടുക്കുന്നതിന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പുതിയ പാനലുമായി രംഗത്തുവന്നിട്ടുണ്ട്.

കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭന്‍ മല്‍സരരംഗത്തുണ്ടാവില്ലെന്നാണ് അറിയുന്നത്.

231 അംഗങ്ങള്‍ക്കാണ് വോട്ടവകാശമെങ്കിലും ഇതില്‍ ചിലര്‍ മരണപ്പെട്ടിട്ടുണ്ട്.

ലക്ഷക്കണക്കിന് രൂപ സ്റ്റോറിന്റെ അക്കൗണ്ടിലുള്ളതിനാല്‍ നല്ല ഭരണസമിതിയുണ്ടെങ്കില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴുമുണ്ട്.

നിലവിലുള്ള ഏഴംഗ ഭരണസമിതിയില്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉള്‍പ്പെടെ ഡയരക്ടറാണ്.

തളിപ്പറമ്പ് സഹകരണ സ്റ്റോറിന്റെ സുവര്‍ണകാലം തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്ന ഒരു ഭരണസമിതി നിലവില്‍ വരുമെന്നാണ് കോണ്‍ഗ്രസുകാരുടെ പ്രതീക്ഷ.