തളിപ്പറമ്പ് മാരത്തോണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് മാരത്തോണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലഹരിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബര്‍ 31 ന് നടത്തുന്ന മരത്തോണിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ ലോഞ്ച് ആരംഭിച്ചു.

നവംബര്‍ 3 മുതല്‍ ഡിസംബര്‍ 20 വരെയാണ് രജിസ്‌ട്രേഷന്‍.

ഔദ്യോഗിക പരിപാടി യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍ അധ്യക്ഷത വഹിച്ചു.

ജില്ല വൈസ് പ്രസിഡന്റ് റിന്‍സ് മാനുവല്‍, പി.ആര്‍.സനീഷ്, സി.വി.വരുണ്‍, ക്ളീറ്റസ് ജോസ്, ഇര്‍ഷാദ് സൈദാരകത്ത് എന്നിവര്‍ പ്രസംഗിച്ചു.

പ്രജീഷ് കൃഷ്ണന്‍ സ്വാഗതവും, സി.വരുണ്‍ നന്ദിയും പറഞ്ഞു.