തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍: ഓണാഘോഷവും ഉന്നത വിജയികള്‍ക്ക് അനുമോദനവും.

\തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃതത്തില്‍ റിക്രിയേഷന്‍ ക്ലബ് ഹാളില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സി.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു.

ഷാഫി പാപ്പിനിശ്ശേരി മുഖ്യാതിഥി ആയിരുന്നു.

നഗരസഭാ പൊതുമരാത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ പ്രസംഗിച്ചു.

അസോസിയേഷന്‍ സെക്രട്ടറി കെ.വി.മഹേഷ് സ്വാഗതവും ട്രഷറര്‍ എ.പി ഇബ്രാഹിം നന്ദിയും പറഞ്ഞു.

കുടുബാംഗങ്ങളുടെ വിവിധ കലാ-കായിക പരിപാടികളും നടന്നു. കുടുംബാംഗങ്ങളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു.