തളിപ്പറമ്പില്‍ ഭരണമാറ്റമുണ്ടാവും-എം.കെ.ഷബിതയോ എം.സജ്‌നയോ പുതിയ ചെയര്‍പേഴ്‌സനാവുമെന്ന് സൂചന.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നഗരസഭാ ഭരണത്തില്‍ മാറ്റമുണ്ടായേക്കും. അള്ളാംകുളം വിഭാഗം സമാന്തരമായി പുതിയ കമ്മറ്റികള്‍ രൂപീകരിച്ച് പ്രത്യക്ഷമായി രംഗത്തിറങ്ങിയതോടെയാണ് നഗരസഭരണം മാറുമെന്ന സന്ദേഹം ബലപ്പെട്ടിരിക്കുന്നത്.

നേരത്തെ തന്നെ രണ്ട് ഗ്രൂപ്പൂകളായി പ്രവര്‍ത്തിക്കുന്ന അള്ളാംകുളം-സൂബൈര്‍ വിഭാഗങ്ങളില്‍ എട്ടുപേര്‍ സുബൈറിനൊപ്പവും ഏഴുപേര്‍ അള്ളാംകുളത്തോടൊപ്പവുമാണ് നഗരസഭാ കൗണ്‍സിലില്‍ ഉള്ളത്.

അള്ളാംകുളം വിഭാഗവും സി.പി.എമ്മിന്റെ 12 പേരും ചേര്‍ന്നാല്‍ ഭരിക്കാനുള്ള ഭൂരിപക്ഷമായി.

ഏണി ചിഹ്നത്തില്‍ ജയിച്ചവര്‍ തന്നെ പുതിയ ചെയര്‍മാനാവുമെന്ന് അള്ളാംകുളം വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

സി.പി.എം ഈ വിഭാഗത്തിന് പിന്തുണ നല്‍കിയേക്കുമെന്നാണ് സൂചനകള്‍.

നിലവില്‍ നാല് സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് നഗരസഭാ ഭരണം, കോണ്‍ഗ്രസിന് നാലും ബി.ജെ.പിക്ക് മൂന്നും സീറ്റുകളുണ്ട്.

നിലവില്‍ വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സനും അള്ളാംകുളം വാര്‍ഡ് കൗണ്‍സിലറുമായ എം.കെ.ഷബിത, ഫാറൂഖ് നഗര്‍ വാര്‍ഡില്‍ നിന്നുള്ള എം.സജ്‌നയോ ചെയര്‍പേഴ്‌സനായേക്കുമെന്നാണ് സൂചന.