പുളിമരം മരിച്ചു, ശേഷക്രിയ പൂര്‍ത്തിയായി

തളിപ്പറമ്പ്: പുളിമരം മരിച്ചു, ശേഷക്രിയ പൂര്‍ത്തിയായി.

കരിമ്പം ജില്ലാ കൃഷിഫാം റസ്റ്റ് ഹൗസിന് സമീപത്തെ നൂറ്റാണ്ടിലേറെ പഴക്കമുള്ള പുളിമരം മുറിച്ചുനീക്കി.

ഒരാഴ്ച്ച മുമ്പ് പെട്ടെന്ന് മഴപെയ്യുന്നതുപോലെ ഇലകള്‍ കൊഴിഞ്ഞുതീര്‍ന്ന മരം ഉണങ്ങുകയായിരുന്നു.

ഫാം റസ്റ്റ് ഹൗസിന്റെ കുശിനിക്കും കുതിരലായത്തിനും ഇടയിലായി റസ്റ്റ്ഹൗസിന് കുടചൂടിയപോലെ നിന്ന മരം ഉണങ്ങിയതോടെ

കാറ്റിലും മഴയിലും കടപുഴകിയേക്കാമെന്ന അവസ്ഥ വന്നതോടെയാണ് മുറിച്ചുനീക്കിയത്.

നിറയെ പുളി ഉണ്ടാകുമായിരുന്ന മരം നൂറുകണക്കിന് പക്ഷികളുടെയും ആവാസകേന്ദ്രമായിരുന്നു.

കടുത്ത ചൂടിലും ഇവിടെയെത്തുന്നവര്‍ക്ക് അശ്വാസത്തിന്റെ തണല്‍ പകര്‍ന്നുനല്‍കിയ മരം ഒരു കാലഘട്ടത്തിന്റെ കുളമ്പടിനാദങ്ങളുടെ

ഓര്‍മ്മകളുടെ ചൂടും ചൂരും പകരുന്ന നിരവധി സംഭവങ്ങളുടെ സാക്ഷിയാണ്. മരം ഉണങ്ങിയതില്‍ ദുരൂഹതയുണ്ടെന്ന സംശയങ്ങള്‍ ബലപ്പെട്ടിട്ടുണ്ട്.