സഹപാഠിയുടെ കുടുംബത്തിന് സഹായവുമായി ടീം ഗൂസ്‌ബേറിയന്‍സ്.

തളിപ്പറമ്പ്: സഹപാഠിയുടെ കുടുംബത്തിന് സഹായവുമായി വിദ്യാര്‍ത്ഥി കൂട്ടായ്മ.

തളിപ്പറമ്പ സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2004-2005 എസ്.എസ്.എല്‍.സി ബാച്ച് -ടീം ഗൂസ്‌ബേറിയന്‍സ്-

വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സഹപാഠി നോര്‍ത്ത് കുപ്പത്തെ എം.എ.അഷ്റഫിന്റെ കുടുംബത്തിന് സഹായവുമായി എത്തിയത്.

അഷറഫിന്റെ വടക്കാഞ്ചേരിയിലെ ഭാര്യ വീട്ടില്‍ നടന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് അംഗവും Xth H പ്രതിനിധിയുമായ മുന്‍ഷിറിന് ട്രഷറര്‍ ബഷീര്‍ തോട്ടീക്കല്‍ ധനസഹായ ചെക്ക് കൈമാറി.

ചെയര്‍പേഴ്‌സണ്‍ പി.പി.അഫീഫ, ജന.കണ്‍വീനര്‍ സി. ശിഹാബ്, കണ്‍വീനര്‍ നുബൈദ് എന്നിവര്‍ പങ്കെടുത്തു. അശ്റഫിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് പെരുന്നാള്‍ പുതുവസ്ത്രവും കൈമാറി.