ഞാന്‍ ഒന്ന് എനിക്ക് ഒന്‍പത്-നമ്പര്‍ തെരഞ്ഞെടുക്കാന്‍ കേരളത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് TAFCOP പോര്‍ട്ടല്‍ ആരംഭിക്കുന്നു.
Report (PRESS INFORMATION BUREAU)
കൊച്ചി: നിലവിലുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഏതൊരു വ്യക്തിക്കും നല്‍കാവുന്ന പരമാവധി മൊബൈല്‍ കണക്ഷനുകളുടെ എണ്ണം ഒമ്പത് ആണ്.
എന്നാല്‍, ചില വ്യക്തികളുടെ പേരില്‍ ഒമ്പതിലധികം മൊബൈല്‍ കണക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
വ്യക്തികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് മൊബൈല്‍ കണക്ഷനുകളില്‍ കൂടുതലുള്ള കണക്ഷനുകള്‍ 90 ദിവസത്തിന് ശേഷം മൊബൈല്‍ സേവന ഓപ്പറേറ്റര്‍മാരുടെ പിന്തുണയോടെ DoT വഴി വിച്ഛേദിക്കും.
ഈ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി, കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ അത്തരം ഉപഭോക്താക്കള്‍ക്ക് അവര്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന 9 വരെ പരിമിതമായ നമ്പറുകള്‍ തിരഞ്ഞെടുക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി TAFCOP (Telecom Analytics for Fraud Management and Consumer Protection ), എന്ന ഉപഭോക്തൃ പോര്‍ട്ടല്‍ DoT ആരംഭിക്കുന്നു.
ഒമ്പതില്‍ കൂടുതല്‍ മൊബൈല്‍ കണക്ഷനുകളുള്ള വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് അവരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കണക്ഷനുകളുടെ എണ്ണം അറിയിച്ചുകൊണ്ട് ടെലികോം വകുപ്പില്‍ നിന്ന് ഒരു എസ്എംഎസ് ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് ഉപഭോക്തൃ പോര്‍ട്ടല്‍ https://tafcop.dgtelecom.gov.in/ സന്ദര്‍ശിച്ച് ആവശ്യമില്ലാത്ത നമ്പറുകള്‍ തിരഞ്ഞെടുക്കാം.
ഉപഭോക്താക്കള്‍ക്ക് ഒരു ടിക്കറ്റ് ഐഡി നല്‍കും, അത് അഭ്യര്‍ത്ഥിച്ച പ്രവര്‍ത്തനത്തിന്റെ പുരോഗതി ട്രാക്കുചെയ്യുന്നതിന് ഉപയോഗിക്കാം.
വിശദമായ നടപടിക്രമം ചുവടെ നല്‍കിയിരിക്കുന്നു:
1. TAFCOP വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍, ഭാഷ തിരഞ്ഞെടുത്ത ശേഷം ഉപഭോക്താവ് തന്റെ മൊബൈല്‍ നമ്പറിലൂടെ ഛഠജയ്ക്കായി അഭ്യര്‍ത്ഥിക്കും
2. OTP സാധൂകരിച്ച ശേഷം, മൊബൈല്‍ കണക്ഷനുകളുടെ ഭാഗികമായി മാസ്‌ക് ചെയ്ത ലിസ്റ്റ് പോര്‍ട്ടലില്‍ ദൃശ്യമാകും.
3. ഉപഭോക്താവിന് നമ്പറുകള്‍ക്കായി ആവശ്യമുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും ‘ഇത് എന്റെ നമ്പര്‍ അല്ല’ അല്ലെങ്കില്‍ ‘ഇത് എന്റെ നമ്പര്‍ ആണ്, ആവശ്യമില്ല;
4. ഉപഭോക്താക്കള്‍ക്ക് അവരുടെ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും
5. റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, ഉപഭോക്താക്കള്‍ക്ക് ഒരു ടിക്കറ്റ് ഐഡി, പോര്‍ട്ടലിലും SMS വഴിയും നല്‍കും, അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പുരോഗതി ട്രാക്ക് ചെയ്യാന്‍ കഴിയും.
6. എന്തെങ്കിലും സംശയമുണ്ടെങ്കില്‍, വകുപ്പിന്റെ YouTube ചാനലില്‍ (https://www.youtube.com/channel/UCV3BMsb_9pSD0GEEMUkERdg ) ലഭ്യമായ ഹ്രസ്വ വീഡിയോ കാണാവുന്നതാണ്.