തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം; ഏഴ് പേര്‍ അറസ്റ്റില്‍

തലശ്ശേരി:ലഹരിമാഫിയസംഘത്തെ ചോദ്യംചെയ്ത സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍.

പാറായി ബാബു, ജാക്‌സണ്‍, സുജിത്ത്, അരുണ്‍, സന്ദീപ് ,നവീന്‍, ഫര്‍ഹാന്‍ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളില്‍ അഞ്ച് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരും രണ്ട് പേര്‍ സഹായികളുമാണ്.

ബുധനാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം.

തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ ഖാലിദ് (52) സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണഹൗസില്‍ പൂവനാഴി ഷമീര്‍(40) എന്നിവരാണ് കൊല്ലപ്പെട്ടത്.