വടക്കേമലബാറിലെ തീയ്യര്‍ പൈതൃകവും പ്രതാപവും ഡിസംബര്‍-29 ന് പ്രകാശനം ചെയ്യും-ഡോ.ഗോപിനാഥ് രവീന്ദ്രന്‍ പങ്കെടുക്കും-

പരിയാരം:എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു രചിച്ച വടക്കേമലബാറിലെ തീയ്യര്‍ പൈതൃകവും പ്രതാപവും എന്ന ഗ്രന്ഥം 29 ന് പ്രകാശനം ചെയ്യും.

വൈകുന്നേരം 4 ന് പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ പുസ്തകം പ്രകാശനം ചെയ്യും.

എം.വിജിന്‍ എം.എല്‍.എ.അധ്യക്ഷത വഹിക്കും. റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മ പുസ്തകം ഏറ്റുവാങ്ങും.

പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എ. ടി.വി.രാജേഷ് മുഖ്യാതിഥിയായിരിക്കും.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തും.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ. അജയകുമാര്‍, ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.സിന്ധു, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍,

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി.ഉണ്ണികൃഷ്ണന്‍, പരിയാരം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍, ഡോ.വൈ.വി.കണ്ണന്‍, കൈരളി ബുക്‌സ് എം.ഡി ഒ.അശോക് കുമാര്‍, ഗ്രന്ഥകാരന്‍ കെ.വി.ബാബു, കെ.പി.ഷനില്‍ എന്നിവര്‍ പ്രസംഗിക്കും.

കെ.വി.ബാബുവിന്റെ അഞ്ചാമത്തെ ചരിത്ര ഗ്രന്ഥമാണ് പ്രകാശനം ചെയ്യപ്പെടുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ വി.വി.വിജയന്‍, കെ.പി.ഷനില്‍, പി.വി.സുരേന്ദ്രനാഥ് എന്നിവര്‍ പരിയാരം വുഡ്ഗ്രീന്‍സ് റിസോര്‍ട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.