തളിപ്പറമ്പില്‍ മോഷ്ടാക്കള്‍ വിലസുന്നു-ആന്തൂരിലും പട്ടുവത്തും വന്‍ കവര്‍ച്ച.
തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് മൂന്നരലക്ഷം രൂപയും ഒന്നേമുക്കാല്‍ പവന് സ്വര്‍ണമാലയും കവര്‍ന്നു.
ആന്തൂര്‍കാവിന് സമീപത്ത ചേനന് തങ്കമണിയുടെ(75) വീട്ടിലാണ് കവര്‍ച്ച നടന്നത്.
കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരഭാര്യയുടെ സഞ്ചയനത്തില്‍ പങ്കെടുക്കാനായി രാവിലെ 9 ന് വീട് പൂട്ടി തളിയിലേക്ക് പോയതായിരുന്നു തങ്കമണി.
ഉച്ചക്ക് രണ്ടിന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടത്.
വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണമാലയും കവരുകയായിരുന്നു.
മകളുടെ മകളുടെ വിവാഹത്തിന് കോടുക്കാനായി കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്ന് എടുത്ത് സൂക്ഷിച്ച പണമാണ് മോഷ്ടാവ് കൊണ്ടുപോയത്.
തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പട്ടുവം കടവിന് സമീപത്തെ കെ.എ.അനിസിന്റെ ഖദീജ മന്‍സില്‍ എന്ന വീട്ടിലും മോഷണം നടന്നിട്ടുണ്ട്.
27 ന് രാവിലെ 10 നും ഇന്ന് രാവിലെ 7.30 നും ഇടയിലാണ് കവര്‍ച്ച നടന്നത്.
വീടിന്റെ താഴെ നിലയിലും മുകളിലെ നിലയിലും ഉണ്ടായിരുന്ന അലമാരകള്‍ കുത്തിത്തുറന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 20 പവന് സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.
വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെയുള്ള പോലീസ് സംഘം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കുറച്ചുമാസം മുമ്പ് കുപ്പത്ത് നടന്നതുള്‍പ്പെടെ നിരവധി മോഷണക്കേസുകളിലെ പ്രതികളെ പോലീസിന് ഇതേവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.