ചെളിയിലകപ്പെട്ട പൂച്ചയ്ക്ക് പുതുജീവന്‍ നല്‍കി തളിപ്പറമ്പ് സി എച്ച് സെന്ററിലെ രക്ഷാപ്രവര്‍ത്തകര്‍
തളിപ്പറമ്പ്: വയനാട് മുണ്ടക്കൈയില്‍ ചളിയില്‍ പൊതിഞ്ഞു പോയ പൂച്ചയ്ക്ക് പുതുജീവന്‍ നല്‍കി തളിപ്പറമ്പ് സി എച്ച് സെന്ററില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍.
മുണ്ടക്കൈ മേഖലയിലെ തകര്‍ന്ന വീടുകള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നജ്മുദിനും സംഘവും ഒരു വീടിനുള്ളില്‍ നിന്ന് പൂച്ചയുടെ ശബ്ദം കേട്ടത്.
ആ വീട് കയറി പരിശോധിച്ചപ്പോള്‍ വീണ്ടും പൂച്ചയുടെ ശബ്ദം കേട്ടു. കയ്യില്‍ കിട്ടിയ പൈപ്പ് ഉപയോഗിച്ച് ചളി കുത്തി നീക്കിയപ്പോഴാണ് മണ്ണില്‍ പൊതിഞ്ഞ പൂച്ചയെ കണ്ടത്.
ഉടന്‍ അവിടെ നിന്നും കിട്ടിയ പുതപ്പില്‍ പൂച്ചയെ പൊതിഞ്ഞെടുത്ത് സന്നദ്ധ പ്രവര്‍ത്തകര്‍ പുറത്ത് എത്തിച്ചു.
രണ്ട് ദിവസമായി പട്ടിണി കിടക്കുന്നതിനാല്‍ അവശയായ പൂച്ചയ്ക്ക് വെള്ളവും, ഭക്ഷണവും നല്‍കി. സ്ഥലത്ത് ഉണ്ടായിരുന്ന രജിസ്റ്റേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇതില്‍ ഇടപെടുകയും തുടര്‍ന്ന് ചികിത്സ അടക്കുള്ള ആവശ്യമായ പരിചരണങ്ങള്‍ക്കായി മൃഗസംരക്ഷണവകുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തു.
ഇത് കൂടാതെ മറ്റൊരു പൂച്ച, പട്ടികുട്ടി, പശുക്കിടാവ് എന്നിവയേയും ഇവര്‍ രക്ഷപ്പെടുത്തി.