പയ്യന്നൂര്‍ വൈശാഖ് ഇന്റര്‍നാഷണലില്‍ മോഷണം; ജീവനക്കാരന്റെ പേരില്‍ കേസ്.

പയ്യന്നൂര്‍: ഹോട്ടലിലെ കൗണ്ടറില്‍ നിന്നും 30,000 രൂപ മോഷ്ടിച്ച ബില്ലിംഗ് വിഭാഗത്തിലെ ജീവനക്കാരനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

കൊല്ലം കിടങ്ങൂര്‍ കോലഞ്ചേരിയിലെ സാബു ജോസഫിന്റെ മകന്‍ രാഹുല്‍ സാബുവിന്റെ(29)പേരിലാണ് കേസ്.

പയ്യന്നൂരിലെ വൈശാഖ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ 2026 ഫിബ്രവരി 24 ന് രാത്രി എട്ടരക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഹോട്ടല്‍ മാനേജര്‍ കൊല്ലം കൊട്ടാരക്കര മൈലത്തെ രതീഷ്ഭവനില്‍ ആര്‍.രതീഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.