വളപട്ടണം കവര്‍ച്ച അയല്‍വാസി അറസ്റ്റില്‍

 

കണ്ണൂര്‍: വളപട്ടണം കവര്‍ച്ച അയല്‍വാസി അറസ്റ്റില്‍.

വളപട്ടണം മന്നയില്‍ അരിവ്യാപാരി കെ.പി.അഷ്‌റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവന്‍ ആഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ അഷ്‌റഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അയല്‍വാസി ലിജീഷിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം അന്വേഷണസംഘം ലിജിനെ കസ്റ്റഡിയിലെടുത്തിരുന്നു.

വീട്ടുകാരുമായി വളരെ അടുപ്പമുള്ള ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

കഴിഞ്ഞമാസം 19-ന് വീടുപൂട്ടി മധുരയില്‍ കല്യാണത്തിനു പോയ അഷ്‌റഫും കുടുംബവും 24-നു രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

ജനലിന്റെ ഗ്രില്‍ ഇളക്കിമാറ്റി അകത്തുകടന്ന് കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണു കവര്‍ന്നത്.

ഒരാള്‍ മാത്രമാണു മോഷണത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

റൂറല്‍ എസ്പി അനുജ് പലിവാളിന്റെയും കണ്ണൂര്‍ സിറ്റി എസിപി ടി.കെ രത്‌നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.