തെക്കന്‍കാറ്റടിച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം.
ആര്‍.എസ്.പ്രഭു ശ്രീ രാജേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് തെക്കന്‍കാറ്റ്.
1973 നവംബര്‍-30 നാണ് 50 വര്‍ഷം മുമ്പ് ഈ സിനിമ റിലീസായത്.
മുട്ടത്തുവര്‍ക്കിയുടെ പ്രശസ്ത നോവലായ തെക്കന്‍കാറ്റിന് തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പില്‍ഭാസി.
മധു, ശാരദ, അടൂര്‍ഭാസി, കെ.പി.എ.സി.ലളിത, കൊട്ടാരക്കര, ജോസ് പ്രകാശ്, ശങ്കരാടി, എസ്.പി.പിള്ള, സുജാത, സുകുമാരി, പട്ടംസദന്‍, അടൂര്‍ഭവാനി, മീന, രാജകോകില, മാസ്റ്റര്‍ രഘു എന്നിവരാണ് മുഖ്യവേഷത്തില്‍.
ടി.എന്‍.കൃഷ്ണന്‍കുട്ടിനായര്‍ ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.
ജോളി ഫിലിംസാണ് വിതരണക്കാര്‍. കലാസംവിധാനം തിരുവല്ല ബേബി, പരസ്യം എസ്.എ.നായര്‍. പശ്ചാത്തലസംഗീതം-ആര്‍.കെ.ശേഖര്‍.
ഗാനങ്ങള്‍-
1-എന്‍ നോട്ടം കാണാന്‍-എല്‍.ആര്‍.ഈശ്വരി.
2-നിലമേഖങ്ങള്‍-പി.ജയചന്ദ്രന്‍.
3-നിയേ ശരണം-അടൂര്‍ഭാസി.
4-ഓര്‍ക്കുമ്പോള്‍-പി.സുശീല.
5-പ്രിയമുള്ളവളേ-കെ.പി.ബ്രഹ്‌മാനന്ദന്‍.
6-വരില്ലെന്ന് ചൊല്ലുന്നു-എസ്.ജാനകി.
7-യെരുശലേമിന്റെ-യേശുദാസ്.