സര്‍പ്പക്കാവും മണിക്കിണറും കാഴച്ചയുടെ അല്‍ഭുതമാവുന്നു-

പരിയാരം: വെട്ടുകല്ലുകളില്‍ തീര്‍ത്ത സര്‍പ്പക്കാവ് കാഴ്ച്ചയുടെ അല്‍ഭുതമാവുന്നു.

തെക്കെ കാനപ്രം മനയ്ക്കലെ സര്‍പ്പകാവും അതോട്‌ചേര്‍ന്ന മണിക്കിണറും കണ്ടു തൊഴേണ്ട ഒരിടം തന്നെയാണ്.

ഭക്തിയുടെ ചൈതന്യംപകരുന്ന നിശ്ബദതയുടെ തുരുത്തായി മാറിയിരിക്കയാണ് ഈ സര്‍പ്പക്കാവ്.

വെട്ടുകല്ലുകളാല്‍ തീര്‍ത്തിരിക്കുന്ന സര്‍പ്പക്കാവ് കാണുന്നത് തന്നെ ആദ്യമായിട്ടായിരിക്കും.

പൊതുവെ ഭയപ്പെടുത്തുന്ന കാടിനകത്തായിരിക്കും സര്‍പ്പക്കാവുകള്‍ കാണപ്പെടുക.

ഇവിടുത്തെ മണിക്കിണര്‍ ആരെയും അല്‍ഭുതപ്പെടുത്തുന്നതാണ്, നന്നായി ചെത്തി തേച്ച വളരെ ചെറിയ കിണര്‍.

പണ്ടുകാലത്ത് നാഗപൂജയ്ക്ക് വെള്ളം കോരുന്നത് ഈ കിണറില്‍ നിന്നാണത്രെ.

ആ കിണറിന്റെ മുകളില്‍ ഒരു മണ്‍പുറ്റും കാണാം.

ഇത്രയും ചെറിയ കിണര്‍ നിര്‍മ്മിക്കാന്‍ അന്നത്തെ ആളുകള്‍ ഏറെ പരിശ്രമിച്ചിട്ടുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.

പറഞ്ഞറയിക്കാനാവാത്ത ഒരു ദര്‍ശനാനുഭമാണ് ഈ സര്‍പ്പക്കാവും മണിക്കിണറും പകര്‍ന്നിനല്‍കുന്നത്.

നിരവധിയാളുകളാണ് ഈ സര്‍പ്പക്കാവില്‍ ദര്‍ശനത്തിനായും പ്രാര്‍ത്ഥനക്കും എത്തിക്കൊണ്ടിരിക്കുന്നത്.