തെക്കെ കുന്നുമ്പ്രം— സി.പി.എം സീറ്റ് നിലനിര്‍ത്തി–ഭൂരിപക്ഷം കുറഞ്ഞു-

മുഴപ്പിലങ്ങാട്: ഉപതിരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡ് എല്‍.ഡി.എഫ്. നിലനിര്‍ത്തി.

സി.പി.എമ്മിലെ രമണി ടീച്ചര്‍ 37 വോട്ടിനാണ് യു.ഡി.എഫ്.ലെ പി.പി.ബിന്ദുവിനെ പരാജയപ്പെടുത്തിയത്.

ഇതോടെ പഞ്ചായത്ത് ഭരണം സംബന്ധിച്ച ആശങ്ക ഒഴിവായി.

വിധി എതിരായിരുന്നുവെങ്കില്‍ ഭരണ മാറ്റം ഉറപ്പായതിനാല്‍ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കിയിരുന്നു.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 100 വോട്ട് അധികം പോള്‍ ചെയ്തപ്പോള്‍ ഇരു മുന്നണികള്‍ക്കും വോട്ട് വിഹിതം വര്‍ദ്ധിച്ചിട്ടുണ്ട്.

എന്നാല്‍ ബി.ജെ.പി.ക്ക് മുമ്പത്തെ വോട്ടില്‍ ഗണ്യമായ ചോര്‍ച്ചയുണ്ടായി.

വോട്ടിങ്ങ് നില ഇങ്ങനെ- LDF 457 (386), UDF 420 (295), BJP -36 (141).
ബ്രാക്കറ്റില്‍ 2020 ലെ വോട്ടു നില.

കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടിനെ മറികടന്നാണ് വിജയമെന്ന് ഇടത് മുന്നണി അവകാശപ്പെട്ടപ്പോള്‍,

കുന്നുമ്പ്രം കോളനിയിലെ വോട്ടര്‍മാര്‍ക്ക് പണം കൊടുത്ത് വാങ്ങിയ വിജയമാണെന്ന് യു.ഡി.എഫ്.ആരോപിച്ചു.

തിരഞ്ഞെടുപ്പിന് തലേ ദിവസം കോളനിയില്‍ പണം നല്കുന്നത് യു.ഡി.എഫ്.പ്രവര്‍ത്തകര്‍ പിടികൂടിയ സംഭവം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയാണ് പരാജയത്തെ പ്രതിരോധിക്കുന്നത്.